ശക്തമായ മഴ, വൻ ശബ്ദത്തോടെ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

By Web TeamFirst Published Jul 8, 2024, 9:32 PM IST
Highlights

മണ്ണിടിയുന്ന വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടി മാറിയതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. 

കോഴിക്കോട്: ശക്തമായ മഴയില്‍ വീടിന്റെ പിറക് ഭാഗം പൂര്‍ണമായി തകര്‍ന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്ന കൊളത്തറ പള്ളിത്താഴത്ത് ബൈത്തുല്‍ നൂറില്‍ എംപി  അസ്ലമുവിന്റെ വീടാണ് തകര്‍ന്നത്. രാത്രിയോടെയാണ് അപകടം നടന്നത്. മണ്ണിടിയുന്ന വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടി മാറിയതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. 

ഈ സമയത്ത് അസ്ലമുവിനെ കൂടാതെ മാതാവും ഭാര്യയും മൂന്നും ഏഴും വയസ്സുള്ള കുട്ടികളും വീട്ടിലുണ്ടായിരുന്നു. മണ്ണിടിച്ചില്‍ ഭീതി നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് താമസിക്കുന്ന മൂന്നു വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. നല്ലളം പൊലീസ് സ്റ്റേഷന്‍ എസ്ഐ മനോജ്കുമാര്‍, മീഞ്ചന്ത അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍, കൗണ്‍സിലര്‍ പ്രേമലത തെക്കുവീട്ടില്‍ എന്നിവര്‍ വീട് സന്ദര്‍ശിച്ചു.

Latest Videos

ബൈക്കിന് പിന്നിൽ പാഞ്ഞു വന്നിടിച്ച് കെഎസ്ആർടിസി, റോഡിലേക്ക് തെറിച്ച് വീണ് യുവാവ്; അത്ഭുതകരമായി രക്ഷപ്പെടൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!