കാപ്പ ചുമത്തി ജയിലിലിട്ടു, പുറത്തിറങ്ങിയത് മുതൽ പണി തുടര്‍ന്നു, വീണ്ടും കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലേക്ക്

By Web TeamFirst Published Nov 1, 2024, 8:47 PM IST
Highlights

 മുട്ടില്‍ കൊട്ടാരം വീട്ടില്‍ മുഹമ്മദ് ഷാഫി എന്ന കൊട്ടാരം ഷാഫി (38)യെയാണ് കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലേക്കയച്ചത്

കല്‍പ്പറ്റ: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുട്ടില്‍ കൊട്ടാരം വീട്ടില്‍ മുഹമ്മദ് ഷാഫി എന്ന കൊട്ടാരം ഷാഫി (38)യെയാണ് കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലേക്കയച്ചത്.  ജില്ല പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍  ജില്ല കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. 

ഷാഫിയെ മാസങ്ങള്‍ക്ക് മുമ്പ് കാപ്പ ചുമത്തി ജയില്‍ ഇട്ടിരുന്നു. എന്നാല്‍ ശിക്ഷാസമയം കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാള്‍ വീണ്ടും കുറ്റകൃത്യത്തിലുള്‍പ്പെട്ടതോടെയാണ് നടപടിയെടുക്കാന്‍ പോലീസും ജില്ല ഭരണകൂടവും തീരുമാനിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. 

Latest Videos

കവര്‍ച്ച, മോഷണം, ദേഹോപദ്രവം, അടിപിടി, ലഹരിക്കടത്ത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഷാഫിയെന്ന് പോലീസ് അറിയിച്ചു. വയനാട്ടിലെ എല്ല സ്റ്റേഷന്‍ പരിധികളിലും നിരന്തരം കേസുകളില്‍ ഉള്‍പ്പെടുന്നവരെയും ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും തരം തിരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ കാപ്പയടക്കമുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ല പോലീസ് മേധാവി തപോഷ് ബസുമാതാരി അറിയിച്ചു.

വ്യവസായിയെ കെട്ടിയിട്ട് ബന്ദിയാക്കി 50 ലക്ഷം കൈക്കൂലി വാങ്ങി; ഐആര്‍എസ് ഉന്നത ഉദ്യോഗസ്ഥര്‍ പിടിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!