ന്യൂനപക്ഷ ശാക്തീകരണത്തിന് 'മഹല്‍ സോഫ്റ്റു' മായി സര്‍ക്കാര്‍

By Web Team  |  First Published Sep 28, 2018, 1:21 PM IST

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ന്യൂനപക്ഷ ശാക്തീകരണത്തിനും നവീകരണത്തിനും ഉതകുന്ന നൂതന പദ്ധതിയായ 'മഹല്‍ സോഫ്റ്റി'നെ വരവേല്‍ക്കാല്‍ മഹല്ലുകള്‍ തയ്യാറെടുക്കുന്നു. സാമൂഹ്യ മുന്നേറ്റത്തിന്‍റെ ചരിത്രത്തില്‍ നാഴിക കല്ലായി മാറുമെന്ന പ്രതീക്ഷയോടെ സംസ്ഥാന സര്‍ക്കാരാണ് പദ്ധതിയൊരുക്കുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്.



തൃശൂര്‍: ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ന്യൂനപക്ഷ ശാക്തീകരണത്തിനും നവീകരണത്തിനും ഉതകുന്ന നൂതന പദ്ധതിയായ 'മഹല്‍ സോഫ്റ്റി'നെ വരവേല്‍ക്കാല്‍ മഹല്ലുകള്‍ തയ്യാറെടുക്കുന്നു. സാമൂഹ്യ മുന്നേറ്റത്തിന്‍റെ ചരിത്രത്തില്‍ നാഴിക കല്ലായി മാറുമെന്ന പ്രതീക്ഷയോടെ സംസ്ഥാന സര്‍ക്കാരാണ് പദ്ധതിയൊരുക്കുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. 

സോഫ്റ്റ് വെയറില്‍ പേര് ചേര്‍ക്കപ്പെടുന്ന മഹല്‍ അംഗങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളും ആനുകൂല്യങ്ങളും സഹായങ്ങളും മൊബൈല്‍ ആപ്പ് വഴിയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴിയും സമയബന്ധിതമായി അറിയാന്‍ മഹല്‍ സോഫ്റ്റ് പദ്ധതിയിലൂടെ അവസരം ലഭിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും സ്വയം തൊഴിലിന്  സഹായം തേടുന്നവര്‍ക്കും സാമൂഹ്യ പരിരക്ഷ പദ്ധതികളും വായ്പകളും ചികിത്സാ സഹായങ്ങളും ആഗ്രഹിക്കുന്നവര്‍ക്കും ഈ പദ്ധതി വളരെ ഉപകാരപ്രദമാകും.

Latest Videos

undefined

മഹല്ലുകളിലേക്കുള്ള പദ്ധതിയുടെ സോഫ്റ്റ് വെയര്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കും. കേരള സംസ്ഥാന വഖഫ് ബോര്‍ഡും സ്റ്റേറ്റ് റിസോഴ്സ് സെന്‍റര്‍ കേരളയും സംയുക്തമായി  സംഘടിപ്പിക്കുന്ന 'മഹല്‍ സോഫ്റ്റ്' സംസ്ഥാന സര്‍ക്കാരിനോ വഖഫ് ബോര്‍ഡിനോ മഹല്ലുകള്‍ക്കോ യാതൊരു സാമ്പത്തിക ചിലവും വരാതെയാണ് സോഫ്റ്റ് വെയര്‍ പദ്ധതി നടപ്പിലാക്കുന്നത്. മഹല്ലുകളില്‍ നിന്ന് തെരഞ്ഞെടുത്ത കമ്പ്യൂട്ടര്‍, സോഫ്റ്റ് വെയര്‍   പരിജ്ഞാനമുള്ള ചെറുപ്പക്കാര്‍ക്ക് താലൂക്ക്, ജില്ലാ തലത്തില്‍ പരിശീലനവും നല്‍കും. 

പദ്ധതി പ്രാവര്‍ത്തികമാക്കുന്നതോടെ പരിഗണനകള്‍ക്ക് അര്‍ഹതപ്പെട്ടവരുടെ കൃത്യമായ വിവരങ്ങള്‍ മഹല്ലുകള്‍ വഴി അറിയാനാവും. ഗുണഭോക്തൃ പദ്ധതികളും ഫലപ്രദമായി ആളുകളിലേക്കെത്തിക്കാന്‍ കഴിയും. വ്യക്തികളുടെ കൃത്യമായ വിദ്യാഭ്യാസ -ആരോഗ്യ-സാമൂഹ്യ വിവരങ്ങള്‍ അറിയുന്നതിലൂടെ കാലോചിതമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു കൊണ്ട് മഹല്ലുകളെയും അംഗങ്ങളുടെയും ശാക്തീകരണവും നടപ്പാക്കാന്‍, സര്‍ക്കാരിനും വഖഫ് ബോര്‍ഡിനും ന്യൂനപക്ഷ ക്ഷേമ വകുപ്പിനും മഹല്‍ സോഫ്റ്റ് പദ്ധതി പൂര്‍ത്തീകരണത്തിലൂടെ സാധ്യമാക്കാന്‍ കഴിയും.

താജുദ്ധീന്‍, ഷാഹിര്‍ ഇസ്മായില്‍, ഷാഫി അമ്പലത് തുടങ്ങിയവരാണ് പ്രോജക്ട് കോര്‍ഡിനേറ്റര്‍മാര്‍. 'മഹല്‍ സോഫ്റ്റ്' പദ്ധതിയുടെ ഉത്ഘാടനം ഒക്ടോബര്‍ മൂന്നിന് വൈകീട്ട് നാല് മണിക്ക് തിരുവനന്തപുരം ജില്ലയിലെ വള്ളക്കടവ് മഹല്ലിലെ അറഫ ഓഡിറ്റോറിയത്തില്‍ വഖഫ് -ന്യൂനപക്ഷ മന്ത്രി ഡോ.കെ ടി ജലീല്‍ നിര്‍വഹിക്കും. അഡ്വ.വി എസ് ശിവകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
 

click me!