സ്വര്‍ണച്ചേനയും ചേമ്പും ഒന്നും വന്നില്ല, ചേനയോളം പോന്ന സ്വര്‍ണവും പണവും രേഷ്മയുടെ കയ്യിലും, ഒടുവിൽ പിടിവീണു

By Web TeamFirst Published Mar 17, 2024, 7:40 PM IST
Highlights

തൊടിയൂർ സ്വദേശിയായ അമ്പിളിയെയും ഇവരുടെ ബന്ധുക്കളായ ഗീത, രോഹിണി എന്നിവരേയുമാണ് രേഷ്മ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയത്. 

കൊല്ലം: സ്വർണ്ണ ചേന വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി പിടിൽ. കൊല്ലം തേവലക്കര കരീച്ചികിഴക്കതിൽ രമേശൻ മകൾ രേഷ്മ(25) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. തൊടിയൂർ സ്വദേശിയായ അമ്പിളിയെയും ഇവരുടെ ബന്ധുക്കളായ ഗീത, രോഹിണി എന്നിവരേയുമാണ് രേഷ്മ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയത്. 

താലിപൂജ നടത്തിയാൽ സ്വർണ്ണ ചേന ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലപ്പോഴായി 32 ലക്ഷം രൂപയും 60.5 പവൻ സ്വർണ്ണവുമാണ് യുവതി തട്ടിയെടുത്തത്. 2023 ഫെബ്രുവരി മുതൽ പ്രതി പല തവണകളായി താലി പൂജയ്‌ക്കെന്ന വ്യാജേന പണവും സ്വർണ്ണവും കൈപ്പറ്റിയെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും സ്വർണ്ണ ചേന ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. 

Latest Videos

തുടർന്ന് അമ്പിളി കരുനാഗപ്പളളി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പാരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് സംഘം ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ തട്ടിപ്പിന് സഹായിച്ചവർക്കായുള്ള തിരച്ചിൽ നടത്തി വരികയാണ്. ഇവർ ഉടൻ പിടിയിലാകുമെന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ മോഹിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ കലാധരൻപിള്ള, ഷാജിമോൻ, എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ് സിപിഒ ഷാലു എന്നിരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

30 വയസിനുള്ളിൽ പ്രിയങ്ക തട്ടിയത് കോടികള്‍, ആഡംബര ജീവിതം, തിരുവനന്തപുരം സ്വദേശിയെ പിടിച്ചത് തിരുവമ്പാടി പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!