ഉടൻ എത്തും എന്ന് കേട്ടു, പിന്നെ അഞ്ചുമിനിറ്റിൽ മന്ത്രിയെ കാരിക്കേച്ചറാക്കി കുട്ടിക്കാർട്ടൂണിസ്റ്റുകൾ

By Web Team  |  First Published Aug 25, 2024, 9:01 PM IST

കേരള കാർട്ടൂൺ അക്കാദമിയുടെ ദേശീയ കാർട്ടൂൺ മേളയുടെ ഭാഗമായി ചാവറ കൾച്ചറൽ സെന്ററിൽ നടന്ന കാർട്ടൂൺ കളരിയിലായിരുന്നു വരകൾ കൊണ്ടുള്ള വരവേൽപ്പ്.

five minutes the minister was caricatured by child cartoonists

ചാവറ: മന്ത്രി ഉടൻ എത്തും എന്ന് കേട്ടതോടെ കുട്ടിക്കാർട്ടൂണിസ്റ്റുകൾ പേപ്പർ എടുത്തു തയാറായി നിന്നു... മന്ത്രി പി രാജീവ്‌ വന്നതോടെ കുട്ടികൾ ഓടിക്കൂടി...  അഞ്ചു മിനിട്ടിനുള്ളിൽ അദ്ദേഹത്തിന്റെ കാരിക്കേച്ചറുകൾ പിറന്നു. മന്ത്രി പി.രാജീവിനെ കാരിക്കേച്ചറുകളുമായാണ് കുട്ടികൾ കളരിയിലേക്ക് സ്വാഗതം ചെയ്തത്. കേരള കാർട്ടൂൺ അക്കാദമിയുടെ ദേശീയ കാർട്ടൂൺ മേളയുടെ ഭാഗമായി ചാവറ കൾച്ചറൽ സെന്ററിൽ നടന്ന കാർട്ടൂൺ കളരിയിലായിരുന്നു വരകൾ കൊണ്ടുള്ള വരവേൽപ്പ്.

'വരച്ചു വളർന്നാൽ മിടുക്കരാകാം.എല്ലാവരും ഒരേ വഴിയിൽ പോയിട്ട് കാര്യമില്ല. സർഗാത്മക വാസനകളെ മിനുക്കിയെടുക്കണം. നാം പറയുന്നതു പോലെ വരയ്ക്കുന്ന എ ഐ ടൂളുകളുടെ കാലമാണിപ്പോൾ. എന്നാൽ അതിൽ എത്ര സർഗാത്മകത വരുമെന്ന് അറിയില്ല. എന്തൊക്കെ കടന്നു വന്നാലും മനുഷ്യന്റെ  സർഗാത്മകത ഇല്ലാതാകില്ല. പുതിയ സാധ്യതകൾ തേടി വിജയിക്കും' മന്ത്രി പി രാജീവ് പറഞ്ഞു.

Latest Videos

ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ  ഫാ.അനില് ഫിലിപ്പ്  ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരള ലളിതകല അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത്, കാർട്ടൂൺ അക്കാദമി ഡയറക്ടർ രതീഷ് രവി, അക്കാദമി ചെയർമാൻ പി സുധീർനാഥ്,സെക്രട്ടറി എ സതീഷ്, വൈസ് ചെയർമാനും ക്യാമ്പ് ഡയറക്ടറുമായ സഞ്ജീവ്  ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. പ്രസന്നൻ ആനിക്കാട്, വിനു എസ്, അനൂപ് രാധാകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു. കേരള ലളിതകലാ അക്കാദമിയുടെയും ചാവറ കൾച്ചറൽ സെന്ററിന്റെയും സഹകരണത്തോടെ നടന്ന അഞ്ച് ദിവസത്തെ ദേശീയ കാർട്ടൂൺ മേള ഞായറാഴ്ച സമാപിച്ചു.

'ഓൺലൈൻ തട്ടിപ്പിൽ പോയ തുക പൂർണ്ണമായും തിരികെ ലഭിക്കും' തട്ടിപ്പിലെ ഇരകളെ വീണ്ടും പറ്റിക്കുന്ന സംഘം, ജാഗ്രത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image