പുന്നപ്ര പുറം കടലിൽ മീൻ പിടിത്തത്തിനിടെ വള്ളത്തിൽ തലയടിച്ചു വീണു, ചികിത്സയിൽ കഴിഞ്ഞ മത്സ്യ തൊഴിലാളി മരിച്ചു

By Web TeamFirst Published Oct 23, 2024, 10:41 PM IST
Highlights

ഓം ശക്തി എന്ന മത്സ്യബന്ധന വള്ളത്തിൻ്റെ കാരിയർ വള്ളത്തിലെ പണിക്കിടെ പുന്നപ്ര പുറം കടലിലായിരുന്നു അപകടം സംഭവിച്ചത്

അമ്പലപ്പുഴ: മീൻപിടുത്ത ജോലിക്കിടെ വള്ളത്തിൽ തലയടിച്ചു വീണ് ചികിത്സയിൽ കഴിഞ്ഞ മത്സ്യ തൊഴിലാളി മരിച്ചു. അമ്പലപ്പുഴ കോമന വെളിയിൽ വീട്ടിൽ സുധാകരൻ (66) ആണ് മരിച്ചത്. തിങ്കൾ രാവിലെ 8.30 ന് ഓം ശക്തി എന്ന മത്സ്യബന്ധന വള്ളത്തിൻ്റെ കാരിയർ വള്ളത്തിലെ പണിക്കിടെ പുന്നപ്ര പുറം കടലിലായിരുന്നു അപകടം.

കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ വീണ്ടും അതിശക്ത മഴ; ദിവസങ്ങൾക്ക് ശേഷം ഓറഞ്ച് അലർട്ട്, 4 ജില്ലകളിൽ

Latest Videos

ഉടൻ സഹപ്രവർത്തകർ ചേർന്ന് സുധാകരനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തലക്ക് ഗുരുതര പരിക്ക് ഏറ്റതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിൽ കഴിയവേ ബുധൻ പകൽ 2ഓടെ മരിച്ചു. സംസ്കാരം വ്യാഴം വൈകിട്ട് 4 ന്. ഭാര്യ: സതി. മക്കൾ: കണ്ണൻ,കാർത്തിക.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം കേരളത്തിൽ വീണ്ടും അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ദിവസങ്ങൾക്ക് ശേഷം കാലാവസ്ഥ വകുപ്പ് കേരളത്തിൽ വീണ്ടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് രാത്രി പുറത്തിറക്കിയ അറിയിപ്പിൽ 4 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് അതിശക്ത മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം

ഓറഞ്ച് അലർട്ട്

23/10/2024 :  കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

23/10/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂർ 
24/10/2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

click me!