പരുമലയിലെ മൊബൈൽ ടവറിൽ പുക, നോക്കിയപ്പോൾ ആളിപ്പടരുന്ന തീ, ഒപ്ടിക്കൽ ഫൈബർ കേബിളടക്കം കത്തി, ലക്ഷങ്ങളുടെ നഷ്ടം

By Web TeamFirst Published Jan 16, 2024, 6:43 PM IST
Highlights
ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഒപ്ടിക്കൽ ഫൈബർ കേബിളുകൾ ഉൾപ്പെടെ നിരവധി ഇലക്ട്രിക് ഉപകരണങ്ങൾ കത്തി നശിച്ചു.

പത്തനംതിട്ട: പരുമല തിക്കപ്പുഴയിൽ മൊബൈൽ ടവറിന് തീപിടിച്ചു. പരുമല തിക്കപ്പുഴ ജംഗ്ഷന് കിഴക്കുവശത്തുള്ള കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന മൊബൈൽ ടവറിനാണ് തീപിടിച്ചത്. ഉച്ചക്ക് 2:30 ഓടെ യാണ് സംഭവം. മൊബൈൽ ടവറിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള കൺട്രോൾ റൂമിനുള്ളിൽ നിന്നാണ് തീ പടർന്നത്.

കെട്ടിടത്തിനു മുകളിൽ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് തീപിടിച്ച വിവരം ആദ്യം അറിഞ്ഞത്. ഇലക്ട്രിക് ഷോട്ട് സർക്യൂട്ട് ആണ് തീപടരാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം. ഐഡിയ എയർടെൽ ജിയോ തുടങ്ങി നിരവധി കമ്പനികളുടെ മൊബൈൽ സിഗ്നലുകൾ നൽകുന്ന ടവറിനാണ് തീപിടിച്ചത്.

Latest Videos

ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഒപ്ടിക്കൽ ഫൈബർ കേബിളുകൾ ഉൾപ്പെടെ നിരവധി ഇലക്ട്രിക് ഉപകരണങ്ങൾ കത്തി നശിച്ചു. തിരുവല്ല ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്ന് നാലു യുണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു

ഗുരുവായൂരിൽ മുല്ലപ്പൂവും താരം; സുരേഷ് ഗോപി ബുക്ക് ചെയ്തത് 300 മുഴം പൂവ്; 500 മുഴം നൽകുമെന്ന് ധന്യ

മ്പയിൽ വീണ്ടും കെഎസ്ആർടിസി ബസ്സിന്  തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ ആറു മണിയോടെയാണ് അപകടമുണ്ടായത്.ഹിൽടോപ്പിൽ നിന്നും ആളുകളെ കയറ്റാൻ സ്റ്റാൻഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് ബസ്സിന് തീപിടിച്ചത്. അപകട സമയത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസ്സിലുണ്ടായിരുന്നത്. തീ പടര്‍ന്ന ഉടനെ ഇരുവരും ബസ് നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ വലിയ അപകടമൊഴിവായി. സംഭവത്തില്‍ ആർക്കും പരിക്കുകൾ ഇല്ല. ഉടന്‍ തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു.

ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. തീപിടിച്ച ഉടനെ ബസ്സില്‍നിന്നും വലിയ രീതിയില്‍ പുക ഉയരുകയായിരുന്നു. കഴിഞ്ഞദിവസവും സമാനരീതിയിൽ ഇതേ സ്ഥലത്ത് വച്ച് കെഎസ്ആർടിസി ബസിന് തീ പിടിച്ചിരുന്നു. ലോ ഫ്ലോര്‍ ബസ്സിനാണ് കഴിഞ്ഞ ദിവസം തീപിടിച്ചിരുന്നത്. ഇത്തവണയും ലോഫ്ലോര്‍ ബസ്സിനാണ് തീപിടിച്ചത്. സമാനമായ ബസ്സുകള്‍ക്ക് തീപിടിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്നും പരിശോധന.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!