എറണാകുളം സ്വദേശി ഡിനോയുടെ മൊബൈൽ ഫോൺ ആണ് 10 അടിയോളം താഴ്ചയിൽ പാറക്കെട്ടുകൾക്കിടയിലേക്ക് കൈവഴുതി വീണത്
തിരുവനന്തപുരം: പാറക്കൂട്ടങ്ങൾക്കിടയിലേക്ക് കൈവഴുതി വീണ മൊബൈൽ ഫോണ്‍ പെരുവഴിയിലായ യുവാവിന് സഹായമായി ഫയർഫോഴ്സ് സംഘം. കോവളം സമുദ്ര ബീച്ച് കാണാനെത്തിയ എറണാകുളം സ്വദേശിയുടെ മൊബൈലാണ് പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങിയത്. എറണാകുളം സ്വദേശി ഡിനോയുടെ മൊബൈൽ ഫോൺ ആണ് 10 അടിയോളം താഴ്ചയിൽ പാറക്കെട്ടുകൾക്കിടയിലേക്ക് കൈവഴുതി വീണത്.
പാറകെട്ടിന് ഇടയിൽ പുറത്ത് നിന്നാൽ കാണാൻ കഴിയാത്ത രീതിയിൽ താഴ്ച്ചയിലാണ് ഫോൺ കിടന്നിരുന്നത്. ഡിനോയും സുഹൃത്തുക്കളും മൊബൈൽ ഫോൺ എടുക്കാൻ ഏറെ നേരം പണിപ്പെട്ടെങ്കിലും ഫലം കണ്ടില്ല. തുടർന്നാണ് ഇവർ ഫയർഫോഴ്സിന്റെ സേവനം തേടിയത്. വിഴിഞ്ഞത്തുനിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. തുടർന്ന് ഫോൺ റിങ്ങ് ചെയ്യുന്ന ശബ്ദത്തിലൂടെ ഉപകരണങ്ങളുടെ സഹായത്താൽ വലിയ പാറ കല്ലുകൾ സാവധാനം നീക്കിയ ശേഷം പാറയിടുക്കിൽ ഇറങ്ങി ഫയർഫോഴ്സ് സംഘം യുവാവിന് ഫോൺ വീണ്ടെടുത്ത് നൽകുകയായിരുന്നു.
undefined
വിഴിഞ്ഞം സ്‌റ്റേഷൻ ഓഫീസർ.അജയ് റ്റി.കെ, ഫയർ & റെസ്ക്യൂ ഓഫീസർമാരായ പ്രദീപ് കുമാർ, സന്തോഷ് കുമാർ, ഹരിദാസ്, ഹോം ഗാർഡ് സദാശിവൻ എന്നിവരുടെ നേതൃത്വത്തിലാണ് ഫോൺ വീണ്ടെടുത്ത് നൽകിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം