ക്വട്ടേഷൻ ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ രണ്ടു തവണയാണ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
തിരുവനന്തപുരം: മകളുടെ സുഹൃത്തിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ അച്ഛനും ക്വട്ടേഷൻ സംഘവും അറസ്റ്റിൽ.നെടുമങ്ങാട് സ്വദേശിയായ സന്തോഷ്, ബന്ധു ജിജു, ക്വട്ടേഷൻ ഏറ്റെടുത്ത സൂരജ്, മനു എന്നിവരാണ് പിടിയിലായത്. മണ്ണന്തല പൊലീസാണ് ഇവരെ പിടികൂടിയത്. ഫെബ്രുവരിയിൽ സന്തോഷിന്‍റെ മകൾ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് കാരണം മകളുടെ സുഹൃത്തായ അനുജിത്ത് ആണെന്ന് പറഞ്ഞാണ് സന്തോഷ് ബന്ധു ജിജുവിന് ക്വട്ടേഷൻ നൽകിയത്.
സൂരജും മനുവും രണ്ട് തവണ അനുജിത്തിനെ കൊല്ലാൻ ശ്രമിച്ചു. അനുജിത്തിനെ കൊലപ്പെടുത്താനുള്ള ശ്രമത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലാകുന്നതും പ്രതികാര കഥ വ്യക്തമാകുന്നതും. മകളുടെ ആത്മഹത്യയില്‍ പ്രതികാരമായിട്ടാണ് അനുജിത്തിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നല്‍കിയതെന്ന് സന്തോഷ് മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഫെഫ്ക മൗനം പാലിച്ചിട്ടില്ല, കുറ്റക്കാരെ സംരക്ഷിക്കില്ല, ആഷിഖ് അബുവിന്‍റെ രാജി തമാശ: ബി ഉണ്ണികൃഷ്ണൻ
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)