വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് പുകയില ഉൽപ്പന്നങ്ങളുടെ വില്പന നടത്തിയതിന് വയനാട് പിതാവും മകനും അറസ്റ്റിൽ.
കൽപറ്റ: വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് പുകയില ഉൽപ്പന്നങ്ങളുടെ വില്പന നടത്തിയതിന് വയനാട് പിതാവും മകനും അറസ്റ്റിൽ. കമ്പളക്കാട് തൂമ്പറ്റ വീട്ടിൽ ടി. അസീസ്, മകൻ സൽമാൻ ഫാരിസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിൽപ്പനക്കായി കൈവശം വച്ച 5 പാക്കറ്റ് ഹാൻസും 7 പാക്കറ്റ് കൂൾ ലിപും അസീസിൽ നിന്ന് പോലീസ് പിടിച്ചെടുത്തു.
തുടർന്ന് നടത്തിയ പരിശോധനയിൽ 120 പാക്കറ്റ് ഹാൻസുമായി മകൻ സൽമാൻ ഫാരിസ് പിടിയിലാവുകയായിരുന്നു. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള പുകയില ഉൽപ്പന്നങ്ങൾ വ്യാപകമായി ഇവർ വിൽപ്പന നടത്തി വരികയായിരുന്നുവെന്ന് കൽപ്പറ്റ പോലീസ് അറിയിച്ചു.