പാലക്കാട്ട് ഹൈവേ പട്രോളിങ്ങിനിടെ 21-കാരനെ എക്സൈസ് പരിശോധിച്ചു, കണ്ടെത്തിയത് 57 ഗ്രാമിലേറെ മെത്തഫിറ്റമിൻ

By Web Team  |  First Published Nov 10, 2024, 9:11 PM IST

 കോട്ടയം മാങ്കാവ് സ്വദേശിയായ അർജുൻ ഷിബു (21 വയസ്) ആണ് 57.115 ഗ്രാം മെത്താംഫിറ്റമിനുമായി പിടിയിലായത്. 


പാലക്കാട്: പുതുശ്ശേരിയിൽ മെത്താംഫിറ്റമിനുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കോട്ടയം മാങ്കാവ് സ്വദേശിയായ അർജുൻ ഷിബു (21 വയസ്) ആണ് 57.115 ഗ്രാം മെത്താംഫിറ്റമിനുമായി പിടിയിലായത്. പാലക്കാട് എക്സൈസ് എൻഫോഴ്സ്‌മെൻറ് ആൻ‍ഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എൻജി അജയകുമാറും പാർട്ടിയും ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒറ്റപ്പാലം എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്.

സംഘത്തിൽ ഒറ്റപ്പാലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വിപിൻദാസ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ദേവകുമാർ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ ലുക്കോസ്, സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർ യാസർ ആരാഫത്, സിവിൽ എക്‌സൈസ് ഓഫീസർ ഷിജു എന്നിവരുമുണ്ടായിരുന്നു.

Latest Videos

undefined

അതേസമയം, ആലപ്പുഴ മാന്നാറിൽ ചാരായം വാറ്റി വിൽപ്പന നടത്തി വന്നയാളെ 100 ലിറ്റർ കോടയും 25 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി എക്സൈസ് പിടികൂടി. അമ്പലപ്പുഴ സ്വദേശിയായ അബ്ദുൽ മനാഫാണ് (32) എക്സൈസിന്റെ പിടിയിലായത്. ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ കെ ബിജുവിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്. 

പരിശോധനയിൽ  അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജോഷി ജോൺ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ബാബു ഡാനിയൽ , പ്രിവന്റീവ് ഓഫീസർമാരായ ആർ.പ്രകാശ്, വി.അരുൺ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിത്ത്, ഗോകുൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഉത്തര നാരായണൻ എന്നിവരും പങ്കെടുത്തു.

പാലക്കാട്ടെ കൗണ്ടറുടെ തെങ്ങിൻതോപ്പിലെ കെട്ടിടം, 39 കന്നാസുകളിൽ ഒളിപ്പിച്ചത് 1326 ലിറ്റർ സ്പിരിറ്റ്‌; അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!