'പാക്കത്ത് ശ്രീക്കുട്ടൻ' ഇടഞ്ഞു, സംഭവം ആറാട്ടിനിടെ; ഭണ്ഡാരം തകർത്തു, പാപ്പാൻ ആശുപത്രിയിൽ

By Web Team  |  First Published Jan 22, 2024, 7:50 AM IST

 പുലർച്ചെ 12 മണിയോടെയാണ് സംഭവം. ആറാട്ട്  കഴിഞ്ഞു  ക്ഷേത്രത്തിൽ നിന്നും ഇറങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്. ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ തകർത്തു. 
 


കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ ആറാട്ട് എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു, പാപ്പാന് പരിക്ക്. വിയ്യൂർ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന് എത്തിച്ച പാക്കത്ത് ശ്രീക്കുട്ടൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. പരിക്കേറ്റ ആനപ്പാപ്പാൻ കോട്ടയം വൈക്കം സ്വദേശി സുമേഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 12 മണിയോടെയാണ് സംഭവം. ആറാട്ട്  കഴിഞ്ഞു  ക്ഷേത്രത്തിൽ നിന്നും ഇറങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്. ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ തകർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

click me!