താമരശ്ശേരിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

രോഗലക്ഷണങ്ങളെ തുടർന്ന് മൂന്നു ദിവസം മുമ്പ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

young man who was being treated for jaundice died in Thamarassery

കോഴിക്കോട്: താമരശ്ശേരിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി നാലാം പ്ലോട്ടിൽ താമസിക്കുന്ന ചാന്ദിരത്തിൽ ജിതിൻ (ലാലു-33 ) ആണ് മരണപ്പെട്ടത്. രോഗലക്ഷണങ്ങളെ തുടർന്ന് മൂന്നു ദിവസം മുമ്പ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Latest Videos

vuukle one pixel image
click me!