ആദ്യം ഹരിയാണയിലെ ജിന്തർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവീണയെ പിന്നീട് ഹരിപ്പാട്ടെയും പരുമലയിലേയും ആശുപത്രികളിലേക്ക് മാറ്റിയിരുന്നു.
ഹരിപ്പാട്: ദില്ലിയിലെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലിരുന്ന നഴ്സിങ് വിദ്യാർഥിനി മരിച്ചു. ചേപ്പാട് മുട്ടം കുന്നേൽ വീട്ടിൽ പ്രദീപ്- ഷൈലജ ദമ്പതികളുടെ മകൾ പ്രവീണ(20) ആണ് മരിച്ചത്. വി.എം.സി.സി. നഴ്സിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർഥിയായിരുന്നു പ്രവീണ. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു വിദ്യാർത്ഥിനി മരണപ്പെട്ടത്. ജൂൺ മാസം ആദ്യം ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്നാണ് പ്രവീണയ്ക്ക് ഭക്ഷ്യവിഷബാധയേറ്റത്.
ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച് പ്രവീണയുൾപ്പടെ നാൽപ്പതോളം കുട്ടികൾ ചികിത്സയിലായിരുന്നു. ആദ്യം ഹരിയാണയിലെ ജിന്തർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവീണയെ പിന്നീട് ഹരിപ്പാട്ടെയും പരുമലയിലേയും ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. പിന്നീട്, ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് വിദ്യാർത്ഥിനി മരിച്ചത്. ഇവരുടെ കുടുംബം വർഷങ്ങളായി ഹരിയാനയിലെ ഇസാറിൽ സ്ഥിരതാമസമാണ്. പ്രവീണയുടെ അമ്മ ഷൈലജ ഇസാറിൽ വിദ്യാദേവി ജിന്തർ സ്കൂളിലെ ജീവനക്കാരിയാണ്.
Read More : തൃത്തല്ലൂരിൽ ബസും ലോറിയും കൂട്ടിയിടിച്ചു, ക്യാബിനിൽ കുരുങ്ങി ഡ്രൈവർക്ക് ദാരുണാന്ത്യം, 32 പേര്‍ക്ക് പരിക്ക്