മുൻകാലുകളിലേയും പിൻകാലിലേയും ഇറച്ചി അടർത്തി മാറ്റിയ നിലയിൽ, കറവപ്പശുവിനെ കടത്തിക്കൊണ്ടുപോയി കൊന്നു

ഒരു ക്വിന്റൽ തുക്കം വരുന്ന രണ്ട് വയസ് പ്രായമുള്ള പശുവിന്റെ രണ്ട് മുൻകാലുകളും, ഒരു പിൻകാലും കൂർത്ത ആയുധം കൊണ്ട് കുത്തി അടർത്തിയ നിലയിലായിരുന്നു. ഇറച്ചിയെടുത്ത് തലയും മറ്റ് ശരീര ഭാഗങ്ങളും ഉപേക്ഷിച്ച നിലയിലായിരുന്നു.

cow stolen from cow shed in palakkad murdered and meat stolen 29 March 2025

മണ്ണാർക്കാട്: തൊഴുത്തിൽകെട്ടിയ പശുവിനെ കടത്തിക്കൊണ്ടുപോയി കൊന്നു. പാലക്കാട് മണ്ണാർക്കാട് മേലാമുറി സ്വദേശി പ്രകാശന്‍റെ പശുവിനെയാണ് തട്ടിക്കൊണ്ടുപോയത്. പ്രദേശത്തെ നായാട്ട് സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. തൊഴുത്തിൽകെട്ടിയ പശുവിനെ കടത്തിക്കൊണ്ടുപോയി കൊന്നു. പാലക്കാട് മണ്ണാർക്കാട് മേലാമുറി സ്വദേശി പ്രകാന്‍റെ പശുവിനെയാണ് തട്ടിക്കൊണ്ടുപോയത്. പ്രദേശത്തെ നായാട്ട് സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.

രണ്ട് പശുവിൻറെ പാൽ വിറ്റ് ഉപജീവനം നടത്തുന്ന പ്രകാശൻ. ഇന്നലെ രാവിലെ തൊഴുത്തിലെത്തിയപ്പോൾ ഒരു പശുവിനെ കാണാനില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടിൽ നിന്ന് മുക്കാൽ കിലോമീറ്റർ മാറി വനത്തിൽ പശുവിന്റെ ജഡം കണ്ടെത്തുകയായിരുന്നു. ഒരു ക്വിന്റൽ തുക്കം വരുന്ന രണ്ട് വയസ് പ്രായമുള്ള പശുവിന്റെ രണ്ട് മുൻകാലുകളും, ഒരു പിൻകാലും കൂർത്ത ആയുധം കൊണ്ട് കുത്തി അടർത്തിയ നിലയിലായിരുന്നു. ഇറച്ചിയെടുത്ത് തലയും മറ്റ് ശരീര ഭാഗങ്ങളും ഉപേക്ഷിച്ച നിലയിലായിരുന്നു.

Latest Videos

പരിസരവുമായി ബന്ധമുള്ള നായാട്ടു സംഘമാണ് ഇതിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. വനത്തോട് ചേ൪ന്ന പ്രദേശമായതും സിസിടിവി ഇല്ലാത്തതും അന്വേഷണത്തിന് തടസമാണ്. അതേസമയം നേരത്തെ നായാട്ട് കേസിൽ അറസ്റ്റിലായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് മണ്ണാർക്കാട് പൊലീസ് അറിയിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!