കോട്ടയത്ത് 77 പേര്‍ക്കു കൂടി കൊവിഡ്; 67 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

By Web Team  |  First Published Jul 25, 2020, 7:45 PM IST

ജില്ലയില്‍ 77 പേരുടെ കോവിഡ് പരിശോധനാ ഫലം കൂടി പോസിറ്റിവായി. 67 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്


കോട്ടയം: ജില്ലയില്‍ 77 പേരുടെ കോവിഡ് പരിശോധനാ ഫലം കൂടി പോസിറ്റിവായി. 67 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതോടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 396 ആയി. 

കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ കോട്ടയം സ്വദേശിയും (61) പാമ്പാടി താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ എരുമേലി സ്വദേശിനിയും(29) വിദേശത്തുനിന്നെത്തിയ ആറു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ നാലു പേരും രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു. 

Latest Videos

undefined

പായിപ്പാട് ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കം മുഖേനയുള്ള രോഗ ബാധ സ്ഥിരീകരിച്ചത്. ഇവിടെനിന്നുള്ള 12 പേരുടെ പരിശോധനാ ഫലം പോസിറ്റീവായി.  

കോട്ടയം മുനിസിപ്പാലിറ്റി-ഒന്‍പത്, ചങ്ങനാശേരി മുനിസിപ്പാലിറ്റി, കുറിച്ചി ഗ്രാമപഞ്ചായത്ത് -ആറു വീതം,  ഉദയനാപുരം, വാഴപ്പള്ളി-നാലു വീതം, പാറത്തോട് -മൂന്ന്, അതിരമ്പുഴ, കോരുത്തോട്, തൃക്കൊടിത്താനം, വൈക്കം മുനിസിപ്പാലിറ്റി-രണ്ടു വീതം, ആര്‍പ്പൂക്കര, അയര്‍ക്കുന്നം, എരുമേലി, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, കരൂര്‍, കുമരകം, മാടപ്പള്ളി, മാഞ്ഞൂര്‍, മീനടം, മുളക്കുളം, ടിവിപുരം, തലയാഴം, തലയോലപ്പറമ്പ്, വെച്ചൂര്‍ -ഒന്നു വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച മറ്റുള്ളവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള കണക്ക്. 

രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 46 പേര്‍ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു. ജില്ലയില്‍ ഇതുവരെ ആകെ 813 പേര്‍ക്ക് രോഗം ബാധിച്ചു. 417 പേര്‍ രോഗമുക്തരായി. 

വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവര്‍: 

സി.എഫ്.എല്‍.ടി.സികള്‍: മുട്ടമ്പലം -84, നാട്ടകം -63, അകലക്കുന്നം -54, പാലാ - 54, കുറിച്ചി-51, ഏറ്റുമാനൂര്‍-34.

ആശുപത്രികള്‍: മെഡിക്കല്‍ കോളേജ് കോട്ടയം-30, ജനറല്‍ ആശുപത്രി കോട്ടയം-15, കോട്ടയത്തെ സ്വകാര്യ ആശുപത്രി-1, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-4,  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി-4, ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി-2.

click me!