349പേരുടെ ആന്റിജന്‍ പരിശോധനയിലാണ് എട്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
തൃശൂര്‍: ശക്തന്‍ മാര്‍ക്കറ്റില്‍ വ്യാഴാഴ്ച നടത്തിയ കോവിഡ് ആന്റിജന്‍ പരിശോധനയില്‍ എട്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 349പേരുടെ ആന്റിജന്‍ പരിശോധനയിലാണ് എട്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ ചുമട്ടുതൊഴിലാളിയും ഒരാള്‍ കൂള്‍ബാര്‍ നടത്തുന്നയാളുമാണ്. മറ്റു ആറുപേര്‍ വിവിധ കടകളിലെ തൊഴിലാളികളാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവിഭാഗം അറിയിച്ചു. വ്യാഴാഴ്ച സംസ്ഥാനത്ത് 506 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണക്ക് പൂര്‍ണമല്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ രണ്ടു ചുമട്ടുതൊഴിലാളികള്‍ക്ക് കൊവിഡ് പോസിറ്റീവ് രേഖപ്പെടുത്തിയിരുന്നു. ജില്ലയിലെ ക്ലസ്റ്ററുകളില്‍ രോഗ വ്യാപനം തുടരുകയാണ്. പട്ടാമ്പി ക്ലസ്റ്ററില്‍ നിന്ന് രണ്ട് വയസ്സുള്ള പോര്‍ക്കുളം സ്വദേശിയായ കുഞ്ഞുള്‍പ്പടെ 15 പേര്‍ക്കും കെ എസ് ഇ ക്ലസ്റ്ററില്‍ 12 പേര്‍ക്കും കെ എല്‍ എഫ് ക്ലസ്റ്ററിലെ ഏഴ് പേര്‍ക്കും ചാലക്കുടി ക്ലസ്റ്ററില്‍ അഞ്ച് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 83 പേരില്‍ 61 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്