മാസ്ക് വെക്കാതെ പുറത്തിറങ്ങരുതെന്നും സാമൂഹ്യ അകലം പാലിക്കണമെന്നുമുള്ള മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ടാണ് ആളുകൾ നിരത്തിലും വ്യാപാരസ്ഥാപനങ്ങളിലും എത്തുന്നത്
മാന്നാർ: ലോക്ക് ഡൗണിൽ വീടുകളിൽ വീർപ്പുമുട്ടിയിരുന്നവർ ഇളവുകൾ പ്രഖ്യാപിച്ചത് മുതൽ നിരത്തുകളിലേക്ക് കൂട്ടമായി എത്തുന്നത് നാടിനെ ആശങ്കയിലാഴ്ത്തുന്നു. കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ മാന്നാർ സ്റ്റോർ ജംഗ്ഷൻ മുതൽ പന്നായിപ്പാലം വരെയുള്ള റോഡിൽ തിരക്ക് വർധിക്കുന്നതാണ് കൊറോണ വ്യാപനത്തിന് വഴിവെക്കുമെന്ന ആശങ്ക ഉളവാക്കുന്നത്.
എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾ പുനരാരംഭിക്കുക കൂടി ചെയ്തപ്പോൾ പരീക്ഷക്കെത്തുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വരവും നിരത്തുകളില്‍ തിരക്ക് വർധിക്കാന്‍ കാരണമായി. മാസ്ക് വെക്കാതെ പുറത്തിറങ്ങരുതെന്നും സാമൂഹ്യ അകലം പാലിക്കണമെന്നുമുള്ള മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ടാണ് ആളുകൾ നിരത്തിലും വ്യാപാരസ്ഥാപനങ്ങളിലും എത്തുന്നത്. മുഖത്ത് ധരിക്കേണ്ട മാസ്കുകൾ കഴുത്തിലണിഞ്ഞ് നടക്കുന്നവർ പൊലീസിനെ കാണുമ്പോഴാണ് മാസ്ക് മുഖത്തേക്ക് വലിച്ചിടുന്നത്.
undefined
Read more: എംസി റോഡിലേക്ക് മതില്‍ തകര്‍ന്നുവീണു; നഗരസഭാ ജീവനക്കാരന് പരിക്ക്
പാണ്ടാനാടും ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയും ഹോട്ട് സ്പോട്ട് പട്ടികയിൽ എത്തിയിട്ടും അവയോട് ചേർന്നുകിടക്കുന്ന മാന്നാറിൽ നിരത്തുകളിലെ തിരക്ക് സാമൂഹ്യവ്യാപനത്തിനു കാരണമാകുമെന്ന ആശങ്കയിൽ ആരോഗ്യപ്രവർത്തകരും അധികൃതരും വേണ്ട മുൻകരുതലുകൾ എടുക്കണമെന്നാണു നാടിന്റെ ആവശ്യം.