പലതവണ ആവശ്യപ്പെട്ടിട്ടും മുറിച്ചുമാറ്റിയില്ല; വീടിന് മുകളിലേക്കു ചാഞ്ഞുനിൽക്കുന്ന തെങ്ങിന് തീപിടിച്ചു

By Web Team  |  First Published Apr 16, 2024, 8:36 AM IST

വീടിനു ഭീഷണിയായി നില്‍ക്കുന്ന തെങ്ങ് മുറിച്ചുമാറ്റാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും തെങ്ങ് നില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമ തയ്യാറായില്ലെന്ന് പരാതി

coconut tree hanging over roof caught fire fire force came for rescue in thrissur

തൃശൂര്‍: വീടിനു മുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന തെങ്ങിന് തീപിടിച്ചു. ഉച്ചയ്ക്ക് രണ്ടോടെ പൂങ്കുന്നം - ഗുരുവായൂര്‍ റോഡില്‍ ഡിവിഷന്‍ ഒന്നില്‍ താമസിക്കുന്ന മനോജ് പുളിക്കല്‍ എന്നയാളുടെ വീടിനു മുകളിലേക്കു ചാഞ്ഞുനില്‍ക്കുന്ന തെങ്ങിനാണ് തീപിടിച്ചത്. അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ എത്തി അണച്ചു. 

വീടിനു ഭീഷണിയായി നില്‍ക്കുന്ന തെങ്ങ് മുറിച്ചുമാറ്റാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും തെങ്ങ് നില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമയായ ഡോ ജോസ് തയ്യാറായിട്ടില്ലെന്ന് മനോജ് പറയുന്നു. തെങ്ങിന് തീപിടിച്ച സന്ദേശം ലഭിച്ചയുടനെ തൃശൂര്‍ അഗ്‌നിരക്ഷാ നിലയത്തില്‍നിന്നും സീനിയര്‍ ഫയര്‍ റെസ്‌ക്യു ഓഫീസര്‍ കെ എ  ജ്യോതികുമാറിന്റെ നേതൃത്വത്തില്‍ സംഘമെത്തി. ഫയര്‍ റെസ്‌ക്യു ഓഫീസര്‍മാരായ വി എസ് സുധന്‍, വി വി ജിമോദ്, ടി ജി ഷാജന്‍, ഫയര്‍ വുമണ്‍ ട്രെയിനികളായ ആല്‍മ മാധവന്‍, ആന്‍ മരിയ ജൂലിയന്‍ എന്നിവര്‍ ചേർന്നാണ് തീ അണച്ചത്. 

Latest Videos

പെരിയാർ നീന്തിക്കടന്ന് അഞ്ച് വയസുകാരൻ അയാൻ; 780 മീറ്റർ ദൂരം പിന്നിട്ടത് 50 മിനിറ്റുകൊണ്ട്

മനോജിന്റെ വീടിനു സമീപത്തുകൂടെ ഇലക്ട്രിക് ലൈൻ കടന്ന് പോകുന്നുണ്ട്. ഇതിൽ നിന്നാകാം തെങ്ങിന് തീ പിടിച്ചത് എന്നാണ് അനുമാനം. ഇലക്ട്രിക് ലൈന്‍ ഓഫ് ചെയ്തു എന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് വെള്ളം പമ്പ് ചെയ്തു തീ അണച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image