'തൃശൂർ പൂര വെടിക്കെട്ട് തകർക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രം പിന്മാറണം'; സുരേഷ് ഗോപി ഇടപെടണമെന്ന് സിപിഐ

By Web Team  |  First Published Oct 20, 2024, 5:24 AM IST

പെട്രോളിയം വകുപ്പിന്‍റെ ചുമതലയുള്ള തൃശൂരിന്‍റെ ജനപ്രതിനിധി കൂടിയായ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഈ കാര്യത്തിൽ ശക്തമായി ഇടപ്പെടണം.


തൃശൂർ: സുരക്ഷയുടെ പേരിൽ തൃശൂര്‍ പൂരം വെടിക്കെട്ടിന് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാനും വ്യവസ്ഥകൾ കടുപ്പിക്കാനുമുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് സിപിഐ. പെസോയുടെ ഈ റിപ്പോർട്ട് കേന്ദ്ര സർക്കാർ തള്ളിക്കളയണമെന്നും വ്യവസ്ഥകളില്‍ ഇളവ് നൽകി പൂരവും വെടിക്കെട്ടും സുഖമായി കാണാനുള്ള നടപടിയെടുക്കണമെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ കെ കെ വത്സരാജ് ആവശ്യപ്പെട്ടു.

പെട്രോളിയം വകുപ്പിന്‍റെ ചുമതലയുള്ള തൃശൂരിന്‍റെ ജനപ്രതിനിധി കൂടിയായ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഈ കാര്യത്തിൽ ശക്തമായി ഇടപ്പെടണം. പെസോ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പൂരത്തിന്‍റെ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാനും വ്യവസ്ഥകൾ കടുപ്പിക്കാനുമുള്ള നീക്ക നടക്കുന്നതായുള്ള വാർത്തകൾ പുറത്തുവന്ന സഹചര്യത്തിലാണ് ഈ ആവശ്യം.

Latest Videos

undefined

തൃശൂർ പൂരം വെടിക്കെട്ട് കൂടുതൽ അടുത്തുനിന്ന് കാണാനും നിലവിലുള്ള വ്യവസ്ഥകൾ ഇളവ് ചെയ്യാനുള്ള നടപടികൾ ഉണ്ടാകണമെന്ന് ജനപ്രതിനിധികളും പൂരം സംഘാടകരും ആവശ്യപ്പെടുന്ന സമയത്താണ് വ്യവസ്ഥകൾ കടുപ്പിച്ച നിയന്ത്രണങ്ങൾ കൂടുതൽ കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഇത് കേരളത്തിലെ വിശേഷിച്ച്, തൃശൂർ ജില്ലയിലെ തൃശൂർ പൂരം മുതൽ മറ്റു എല്ലാ പൂരങ്ങളുടെയും വെടിക്കെട്ട് പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാറിന്‍റെ ഡിക്കിയിൽ ഒളിപ്പിച്ചത് ഒരു ലക്ഷം; ചോദിച്ചത് 10 ലക്ഷം, കെണിയൊരുക്കി ഡിപിസിയെ കുരുക്കി, അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!