മോഷണത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. കോഴിക്കോട് പൂവാട്ടുപറമ്പില്‍ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് മോഷണം നടന്നത്.
കോഴിക്കോട്: നിര്‍ത്തിയിട്ട കാറിൽ നിന്നും 40 ലക്ഷം രൂപ കവര്‍ന്ന കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ കസ്റ്റഡിയിൽ. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. കോഴിക്കോട് പൂവാട്ടുപറമ്പില്‍ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് മോഷണം നടന്നത്. നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും നാല്‍പ്പത് ലക്ഷം രൂപ കവര്‍ന്നുവെന്നായിരുന്നു പരാതി. ആനക്കുഴിക്കര സ്വദേശി റഹീസാണ് പരാതി നൽകിയത്. ചാക്കില്‍ സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കാറിന്‍റെ ഗ്ലാസ് തകര്‍ത്താണ് പണമെടുത്തത്. പ്രതികൾ എന്ന് കരുതുന്ന രണ്ട് പേരെ മെഡിക്കൽ കോളേജ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്.
ബാറിലെ സെക്യുരിറ്റിയുമായി തര്‍ക്കം; സിഐടിയു തൊഴിലാളിയായ യുവാവിനെ കുത്തിക്കൊന്നു