Web Desk | Updated: Mar 25, 2025, 1:41 PM IST
ഐപിഎല്ലില്‍ ഒരിക്കല്‍ക്കൂടി അമ്പരപ്പിച്ചിരിക്കുകയാണ് അശുതോഷ് ശര്‍മ്മ. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്സിന് വേണ്ടിയായിരുന്നെങ്കില്‍ ഇക്കുറി ഡല്‍ഹി ക്യാപിറ്റല്‍സിനായാണെന്ന വ്യത്യാസം മാത്രം. ലഖ്നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ 210 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്തും ഒരു വിക്കറ്റും ബാക്കിനില്‍ക്കേ അശുതോഷ് ഫിനിഷിംഗില്‍ ക്യാപിറ്റല്‍സ് സ്വന്തമാക്കുകയായിരുന്നു. 31 പന്തില്‍ പുറത്താവാതെ 66 റണ്‍സുമായി അശുതോഷ് കളിയിലെ താരമായപ്പോള്‍ ഇന്‍വിസിബിളായ ഒരു വിജയശില്‍പി ഡല്‍ഹി ക്യാപിറ്റല്‍സിനുണ്ട്.