തീക്കനൽ വാരിയിട്ട് രഹസ്യഭാഗത്ത് പൊള്ളിച്ചു; കാപ്പ കേസ് പ്രതിയെ മൃ​ഗീയമായി കൊല്ലാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ

By Web TeamFirst Published Feb 7, 2024, 6:58 PM IST
Highlights

ജനുവരി 18 നാണ് കണ്ണൂർ സ്വദേശിയായ ജെറിലിന് ക്രൂരമർദ്ദനമേറ്റത്. കേസിൽ അറസ്റ്റിലായ വിഷ്ണുവും ശ്യാമും കാപ്പകേസ് പ്രതികളാണ്. വിഷ്ണു വിജയന് ജെറിൽ നൽകിയ പണം തിരികെ ചോദിച്ചതിലെ വൈരാഗ്യത്തിൽ പത്തനംതിട്ട ഇളമണ്ണൂരിലുള്ള വീട്ടിലെത്തിച്ചായിരുന്നു മർദ്ദനം.

പത്തനംതിട്ട: ഇളമണ്ണൂരിൽ കാപ്പ കേസ് പ്രതിയായ ജെറിൽ പി. ജോർജ്ജിനെ മൃഗീയമായി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കാപ്പ കേസ് പ്രതിളായ ഏഴംകുളം സ്വദേശി വിഷ്ണു വിജയൻ, അങ്ങാടിക്കൽ വടക്ക് സ്വദേശി കാർത്തിക്, വയല സ്വദേശി ശ്യാം എന്നിവരാണ് അറസ്റ്റിലായത്. സാമ്പത്തിക തർക്കത്തിന്‍റെ പേരിൽ എയർഗൺ അടക്കം ഉപയോഗിച്ചാണ് കണ്ണൂർ സ്വദേശിയെ അതിക്രൂരമായി മർദ്ദിച്ചത്.

ജനുവരി 18 നാണ് കണ്ണൂർ സ്വദേശിയായ ജെറിലിന് ക്രൂരമർദ്ദനമേറ്റത്. കേസിൽ അറസ്റ്റിലായ വിഷ്ണുവും ശ്യാമും കാപ്പകേസ് പ്രതികളാണ്. വിഷ്ണു വിജയന് ജെറിൽ നൽകിയ പണം തിരികെ ചോദിച്ചതിലെ വൈരാഗ്യത്തിൽ പത്തനംതിട്ട ഇളമണ്ണൂരിലുള്ള വീട്ടിലെത്തിച്ചായിരുന്നു മർദ്ദനം. ജെറിലിന്‍റെ പുറത്തും നെഞ്ചിലും ബ്ലേഡ് കൊണ്ട് മുറിവേൽപ്പിക്കുകയും എയർ ഗൺ ഉപയോഗിച്ച് ചെവിയിൽ അടിക്കുകയും ചെയ്തു. തീക്കനൽ വാരിയിട്ട് രഹസ്യഭാഗത്തും തുടയിലും പൊള്ളലേൽപ്പിച്ചുവെന്ന് ജെറിൽ പറയുന്നു. പരിക്കേറ്റ ജെറിലിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറാകാതെ അഞ്ച് ദിവസം മുറിയിൽ പൂട്ടിയിട്ടു. തുടർന്ന് വീട്ടിൽ നിന്ന് രക്ഷപ്പെട്ട് ജെറിൽ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. കാപ്പ കേസ് പ്രതികളായ സൂര്യലാൽ, ചന്ദ്രലാൽ എന്നിവരുടെ വീട്ടിൽ വെച്ചാണ് കുറ്റകൃത്യം നടന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലെ തർക്കമാണ് മർദ്ദനത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന വിവരം.

ടാറിങ് അടർന്നത് 'കേക്ക് കഷ്ണങ്ങൾ പോലെ'! നടപടിയുമായി മന്ത്രി റിയാസ്, 2 പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

click me!