കാറിന്‍റെ നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നിമാറുകയായിരുന്നു. വാഹനം ഇടിച്ച് കടയുടെ ഒരു ഭാഗം പൂർണമായി തകർന്നിട്ടുണ്ട്.
വയനാട്: വയനാട് പിണങ്ങോട് പുഴക്കലിൽ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി അപകടം. പടിഞ്ഞാറത്തറ സ്വദേശികളായ രണ്ട് പേർ സഞ്ചരിച്ച ക്വാളിസ് കാറാണ് അപകടത്തിൽപ്പെട്ടത്. ഇവർ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പൊഴുതന ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് ഇന്ന് പുലർച്ചെ റോഡരികിലെ പലചരക്ക് കടയിലേക്ക് ഇടിച്ചു കയറിയത്.
കാറിന്‍റെ നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നിമാറുകയായിരുന്നു. വാഹനം ഇടിച്ച് കടയുടെ ഒരു ഭാഗം പൂർണമായി തകർന്നിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Read More : പൊലീസ് ജീപ്പ് ബൈക്കിലിടിച്ചു, ആലപ്പുഴയില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
അതേസമയം കോഴിക്കോട് കൊയിലിണാണ്ടിയില്‍ നടന്ന വാഹനാപകടം പുതുവര്‍ഷ ദിവത്തില്‍ വീട്ടമ്മയുടെ ജീവനെടുത്തു. നെല്ലാടി വിയ്യൂര്‍ വളപ്പില്‍ ശ്യാമള(65)യാണ് മരിച്ചത്. ഇന്നു രാവിലെ കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിന് സമീപമത്താണ് അപകടം നടന്നത്. കൊയിലാണ്ടി കോഴിക്കോട് റൂട്ടിലോടുന്ന കെ.എല്‍ 11. എ എം.7929 നമ്പര്‍ ഫാത്തിമാസ് ബസ്സാണ് അപകടം ഉണ്ടാക്കിയത്.
നടന്നു പോവുകയായിരുന്ന ശ്യാമളയെ ബസ് ഇടിച്ചിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തിൽ തത്ക്ഷണം ശ്യാമള മരണമടഞ്ഞു. മൃതദേഹം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. കൊയിലാണ്ടി പൊലീസ് നടപടികള്‍ സ്വീകരിച്ചു. ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രാഘവന്‍ ആണ് ശ്യാമളയുടെ ഭര്‍ത്താവ്. രാജേഷ് മകനാണ്.
Read More : വ്യക്തി വൈരാഗ്യം, പൊലീസുകാർ ലാത്തികൊണ്ട് വളഞ്ഞിട്ട് തല്ലിയെന്ന് യുവാവിന്‍റെ പരാതി