കൊല്ലത്ത് പുള്ളിമാൻ ജംഗ്ഷനിൽ 3 കഞ്ചാവ് ചെടികൾ, വിവരമറിഞ്ഞ് എക്സൈസെത്തി പിഴുതെടുത്തു, അന്വേഷണം

By Web TeamFirst Published Oct 21, 2024, 3:41 PM IST
Highlights

വിവരമറിഞ്ഞ്  കരുനാഗപ്പള്ളി എക്സൈസ് സ്ഥലത്തെത്തി ചെടികൾ പിഴുതെടുത്ത് നശിപ്പിച്ചു. സംഭവത്തിൽ എക്സൈസ്  കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൊല്ലം: കൊല്ലത്ത് ദേശീയപാതയ്ക്ക് സമീപം കഞ്ചാവ് ചെടി കണ്ടെത്തി. കരുനാഗപ്പള്ളി - ഓച്ചിറ ദേശീയപാതയിൽ പുള്ളിമാൻ ജംഗ്ഷന് സമീപത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. അടുത്തടുത്തായി മൂന്ന് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. വിവരമറിഞ്ഞ്  കരുനാഗപ്പള്ളി എക്സൈസ് സ്ഥലത്തെത്തി ചെടികൾ പിഴുതെടുത്ത് നശിപ്പിച്ചു. സംഭവത്തിൽ എക്സൈസ്  കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതിനിടെ ആറ്റിങ്ങൽ എക്സൈസ് വലിയ അളവിലുള്ള കഞ്ചാവ് ശേഖരം പിടികൂടി. ആറര കിലോ കഞ്ചാവുമായി കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിൽ എത്തിയ സംഘത്തെയാണ് എക്സൈസ് ആറ്റിങ്ങൽ വച്ച് പിടികൂടിയത്.  ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി യോ ടെ ആറ്റിങ്ങൽ ബസ്റ്റാൻഡിൽ വച്ചാണ് കഞ്ചാവ്  പിടികൂടിയത്.  വള്ളക്കടവ് സ്വദേശികളായ അനസ്, സുകുമാരൻ എന്നിവരെ കസ്റ്റഡിയിലെടുത്തു.

Latest Videos

എക്സൈസും എൻഫോഴ്സ്മെന്‍റും ചിറയിൻകീഴ് എക്സൈസും സംയുക്തമായാണ്   സംഘത്തെ കസ്റ്റഡിയിലെടുത്തത്.  ആന്ധ്രയിൽ നിന്ന് കടത്തിക്കൊണ്ടു വന്നതാണെന്ന് അറിയുന്നു.  എറണാകുളത്ത് വച്ചാണ് കഞ്ചാവുമായി ഈ സംഘം സ്വിഫ്റ്റ് ബസ്സിൽ കയറിയത്.

Read More :  ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം; രണ്ട് പേർ പിടിയിൽ

click me!