ഗവർണർ പങ്കെടുക്കുന്ന പരിപാടി, 'കറുപ്പ് വസ്ത്രം ധരിച്ചുവരരുത്'; സ്വകാര്യ സ്കൂളിന്‍റെ സർക്കുലർ വിവാദത്തിൽ

By Web Team  |  First Published Dec 16, 2024, 2:01 PM IST

സ്കൂൾ അധികൃതരാണ് സർക്കുലറിന് പിന്നിൽ. രക്ഷിതാക്കൾ ഈ ദിവസം കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന് സർക്കുലറിൽ പറയുന്നു.


തിരുവനന്തപുരം: തിരുവനന്തപുരം ബിഷപ്പ് പേരെര സ്കൂളിൽ കറുപ്പ് വസ്ത്രത്തിനു വിലക്കേർപ്പെടുത്തി. ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക് മുന്നോടിയാണ് സർക്കുലർ കറുപ്പ് വസ്ത്രത്തിന് വിലക്കേർപ്പെടുത്തിയുള്ള സർക്കുലർ ഇറക്കിയത്. സ്കൂൾ അധികൃതരാണ് സർക്കുലറിന് പിന്നിൽ. രക്ഷിതാക്കൾ ഈ ദിവസം കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന് സർക്കുലറിൽ പറയുന്നു. മറ്റന്നാൾ സ്കൂൾ വാർഷിക ആഘോഷ പരിപാടിക്കാണ്  ഗവർണർ എത്തുന്നത്. ഇതിനോടകം സർക്കുലർ വിവാദമായിട്ടുണ്ട്. 

​ഗവർണറുടെ ഓഫീസിൽ നിന്ന് ഇത്തരത്തിലൊരു നിർദേശം വന്നതായി അറിവില്ല. സ്കൂൾതന്നെ സ്വമേധയാ ഇറക്കിയ സർക്കുലറാണ് എന്നാണ് മനസ്സിലാക്കുന്നത്. മറ്റന്നാളാണ് സ്കൂളിൻ്റെ 46-ാമത് വാർഷികാഘോഷം നടക്കുന്നത്. ​ഗവർണർ ഉ​ദ്ഘാടനം ചെയ്യുന്ന പരിപാടി വൈകുന്നേരമാണ് നടക്കുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട തീരുമാനങ്ങളെ കുറിച്ച് പ്രിൻസിപ്പാൾ സർക്കുലർ ഇറക്കിയിട്ടുണ്ട്. രക്ഷിതാക്കൾക്ക് പരിപാടിയിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ട്. എന്നാൽ പരിപാടിയിലേക്ക് വരുന്നവർ കറുപ്പ് വസ്ത്രം ധരിക്കരുത് എന്നാണ് സർക്കുലറിൽ പറയുന്നത്. സുരക്ഷയെ മുൻകരുതിയുടെ തീരുമാനമാണ് ഇതെന്നാണ് മനസ്സിലാക്കുന്നത്. 

Latest Videos

മകന്റെ ആഡംബര കല്യാണം, 100 ബില്യൺ ഡോളർ ക്ലബ്ബിൽ നിന്ന് അംബാനി പുറത്ത്, ഹിൻഡൻബർഗ് ആരോപണങ്ങളിൽ തകർന്ന് അദാനിയും

റാന്നി അമ്പാടി കൊലക്കേസ്; 3 പ്രതികളും എറണാകുളത്ത് നിന്നും പിടിയിൽ

https://www.youtube.com/watch?v=Ko18SgceYX8

click me!