യുഡിഎഫ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു, 4 ജനപ്രതിനിധികളെ ബിജെപി സസ്പെൻഡ് ചെയ്തു

യുഡിഎഫിനൊപ്പം ബിജെപിയിലെ ഒരു വിഭാഗവും അവിശ്വാസത്തെ പിന്തുണച്ചതോടെ 12നെതിരെ 18 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പാസായത്. 

BJP suspend 4 members of thodupuzha municipality who were supported udf Motion of no confidence

തൊടുപുഴ : തൊടുപുഴ നഗരസഭ ചെയർമാനെതിരായ അവിശ്വാസ പ്രമേയത്തിന് ബിജെപി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത ജനപ്രതിനിധികളെ പ്രാഥമിക അംഗത്വത്തില്‍ നിന്ന്‌ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. ടി.എസ് രാജന്‍, ജിതേഷ്.സി, ജിഷ ബിനു, കവിത വേണു എന്നിവരെയാണ് സസ്പെൻഡ് ചെയ്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു.

തൊടുപുഴ നഗരസഭയിലെ എൽഡിഎഫ് ചെയര്‍പേഴ്സണനെതിരെ യുഡിഎഫാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. യുഡിഎഫിനൊപ്പം ബിജെപിയിലെ ഒരു വിഭാഗവും അവിശ്വാസത്തെ പിന്തുണച്ചതോടെ 12നെതിരെ 18 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പാസായത്. എട്ട് ബിജെപി കൗണ്‍സിലര്‍മാരിൽ നാല് പേരാണ് പാര്‍ട്ടി വിപ്പ് ലംഘിച്ചാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. പാർട്ടി വിപ്പ് അനുസരിച്ച് മൂന്ന് കൗൺസിലർമാർ ചർച്ചയും വോട്ടെടുപ്പും ബഹിഷ്കരിച്ചു.

Latest Videos

കനിയാതെ സർക്കാർ; ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയും പരാജയം, ആശമാർ സമരം തുടരും

  

click me!