എറണാകുളം പെരുമ്പാവൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

By Web Desk  |  First Published Jan 14, 2025, 9:43 PM IST

പ്രവീൺ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിൽ ഇടിച്ച് നിയന്ത്രണം വിട്ട് എതിരെ വന്ന ആംബുലൻസിന് അടിയിലേക്ക് വീഴുകയായിരുന്നു. പ്രവീൺ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. 

bike accident one youth died at perumbavoor ernamkulam

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ബാംഗ്ലൂർ ബിഡിഎസ് നഗർ സ്വദേശി പ്രവീൺ (38) ആണ് മരിച്ചത്. പെരുമ്പാവൂർ എംസി റോഡിൽ കാഞ്ഞിരക്കാട് വെച്ചാണ് അപകടമുണ്ടായത്. പ്രവീൺ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിൽ ഇടിച്ച് നിയന്ത്രണം വിട്ട് എതിരെ വന്ന ആംബുലൻസിന് അടിയിലേക്ക് വീഴുകയായിരുന്നു. പ്രവീൺ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

5 കീ.മീ യാത്ര, എ സി ബസിൽ നിരക്ക് 20 രൂപ മാത്രം...; നഗരം ഇനി 'വേറെ ലെവൽ'; കൊച്ചിയിൽ നാളെ മുതൽ പുതിയ ബസ് സർവീസ്

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

vuukle one pixel image
click me!
vuukle one pixel image vuukle one pixel image