പറന്നത് പൊലീസ് ഉദ്യോഗസ്ഥനും മക്കളും, 20 കിമി കഴിഞ്ഞ് ഭീമൻ ബലൂൺ ഇന്ധനം തീർന്നു, പാലക്കാട് പാടത്ത് ഇടിച്ചിറക്കി

By Web Desk  |  First Published Jan 14, 2025, 4:24 PM IST

തമിഴ്‌നാട് പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ രണ്ട് മക്കളും പറക്കലിനു നേതൃത്വം നൽകുന്ന രണ്ട് പേരുമായിരുന്നു ബലൂണിൽ ഉണ്ടായിരുന്നത്

balloon  ran out of fuel landed in Palakkad s Kannimari Mullanthod field video

പാലക്കാട്:  ഇന്ധനം തീർന്നതിനെ തുടർന്ന് അപകടത്തിൽപ്പെട്ട ഭീമൻ ബലൂൺ പാലക്കാട് കന്നിമാരി മുള്ളൻതോട് പാടത്തേക്കിറക്കി. തമിഴ്‌നാട് പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ രണ്ട് മക്കളും പറക്കലിനു നേതൃത്വം നൽകുന്ന രണ്ട് പേരുമായിരുന്നു ബലൂണിൽ ഉണ്ടായിരുന്നത്. പൊള്ളാച്ചിയിൽ തമിഴ്നാട് ടൂറിസം വകുപ്പ് നടത്തുന്ന ഫെസ്റ്റിന്റെ ഭാഗമായുള്ള ബലൂൺ പറപ്പിക്കലിനിടെ ആയിരുന്നു അപകടം. 

രാവിലെ എട്ടരയോടെയാണ് പാടത്ത് ബലൂൺ ഇടിച്ചിറക്കിയത്. പൊള്ളാച്ചിയിൽ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ പറന്നാണ് കന്നിമാരിയിൽ ബലൂൺ എത്തിയത്. ഈ സമയത്താണ് ബലൂണിൽ ഇന്ധനം തീര്‍ന്നതായി തിരിച്ചറിയുന്നത്. ഒരു ഘട്ടത്തിൽ തിരിച്ചു പറക്കാൻ ശ്രമിച്ചെങ്കിലും അപകട സാധ്യത കണ്ട് പിന്മാറുകയായിരുന്നു.

Latest Videos

കര്‍ഷകനായ വേലായുധൻ കുട്ടിയുടെ പാടത്തായിരുന്നു ബലൂൺ ഇറക്കിയത്. പാടത്ത് ഞാറ് നട്ടിരിക്കുന്ന സമയം ആയിട്ടുകൂടി കുട്ടികളുടെ സുരക്ഷയെ കരുതി കര്‍ഷകൻ കൂടി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ബലൂൺ ഇടിച്ചിറക്കിയത്. സംഭവം അറിഞ്ഞയുടൻ പൊലീസും കമ്പനി അധികൃതരും എത്തി കുട്ടകളെ സുരക്ഷിതരായി മാറ്റിയിരുന്നു. പാടത്തിറക്കിയ ബലൂൺ ചുരുട്ടിയെടുത്ത് മാറ്റി.

കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു, ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറുപ്പിച്ചു, കുഞ്ഞ് ഉള്‍പ്പെടെ 8 പേർക്ക് പരിക്ക്

vuukle one pixel image
click me!
vuukle one pixel image vuukle one pixel image