ഇന്ന് ഉച്ചക്ക് 12.45 ഓടെയാണ് അപകടം ഉണ്ടായത്
തിരുവനന്തപുരം: കാട്ടാക്കട ടൗണിൽ കാർ ഇടിച്ച് ഗുരുതര പരിക്കേറ്റ് അമ്മയും കൈക്കുഞ്ഞിനും ചികിത്സയിൽ. നെടുമങ്ങാട് സ്വദേശികൾ സഞ്ചരിച്ച കാർ അമിത വേഗത്തിൽ എത്തി ഇവരെ ഇടിക്കുകയായിരുന്നു. കാട്ടാക്കട മുതിയവിള സ്വദേശികളായ അമ്മയും കുഞ്ഞുമാണ് അപകടത്തിൽപെട്ടത്. ഇന്ന് ഉച്ചക്ക് 12.45 ഓടെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ അമ്മയും കുഞ്ഞും റോഡിലേക്ക് വീണു. ഇരുവർക്കും തലയ്ക്കാണ് പരിക്കേറ്റത്. കുഞ്ഞിന്‍റെ അവസ്ഥ വളരെ ഗുരുതരമെന്ന് സ്വകാര്യ ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം കാട്ടാക്കട ടൗണിൽ അനധികൃത പാർക്കിംഗ് ആണ് ഇവിടുത്തെ മിക്ക അപകടങ്ങളൾക്കും കാരണമാകുന്നതെന്നാണ് നാട്ടുകാരുടെ പരാതി. വീതി കുറഞ്ഞ ഈ റോഡിന്‍റെ അരികിൽ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ ആണ് പാർക്ക് ചെയ്യുന്നത്. ഇത് കാരണം ഗതഗത കുരുക്ക് വർധിക്കുന്നതാണ് അപകടങ്ങൾ കൂടാനുള്ള കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ഈ അവസ്ഥക്ക് പരിഹാരം വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം