സംഭവ സ്ഥലത്തുവെച്ചുതന്നെ ഫൈസൽ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
തൃശൂർ: തൃശൂരിൽ പെട്ടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. തളിക്കുളം ത്രിവേണി സ്വദേശി ഫൈസൽ(47) ആണ് മരിച്ചത്. ഒല്ലൂർ കുട്ടനല്ലൂരിൽ ഓവർ ബ്രിഡ്ജിന് സമീപം ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് ഓട്ടോ മറിയുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ ഫൈസൽ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
എറണാകുളം പട്ടിമറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു; തീയണച്ചത് ഫയർഫോഴ്സ്
https://www.youtube.com/watch?v=Ko18SgceYX8