'നേരിടാന്‍ ഒരുങ്ങിയിരുന്നോ ഡിവൈഎഫ്‌ഐക്കാരെ...'; 'വെല്ലുവിളിച്ച്' അരിതാ ബാബു

By Web TeamFirst Published Dec 15, 2023, 8:33 AM IST
Highlights

മൂന്ന് ദിവസങ്ങളിലും ആലപ്പുഴ ജില്ലയില്‍ സമാനതകളില്ലാത്ത പ്രതിഷേധങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് തെരുവില്‍ തന്നെ ഉണ്ടാകുമെന്ന് അരിത.

ആലപ്പുഴ: നവകേരള സദസിനെതിരായ പ്രതിഷേധം ശക്തമായി തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിതാ ബാബു. വരുന്ന മൂന്ന് ദിവസങ്ങളിലും ആലപ്പുഴ ജില്ലയില്‍ സമാനതകളില്ലാത്ത പ്രതിഷേധങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് തെരുവില്‍ തന്നെ ഉണ്ടാകും. നേരിടാന്‍ ഒരുങ്ങിയിരുന്നോ ഡിവൈഎഫ്‌ഐക്കാരെയെന്ന് അരിതാ ബാബു പറഞ്ഞു. 

അരിതാ ബാബുവിന്റെ കുറിപ്പ്: ''നവകേരള യാത്രയ്ക്ക് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ കരിങ്കൊടി സ്വീകരണം അരൂര്‍ നിയോജകമണ്ഡലത്തിലെ പൂച്ചാക്കല്‍ പോലീസ് സ്റ്റേഷനു മുന്നില്‍ നിന്ന് ജില്ലാ വൈസ് പ്രസിഡന്റ് ഗംഗ ശങ്കര്‍ നല്‍കിയിട്ടുണ്ട്. അരൂരില്‍ വിവിധ ഇടങ്ങളില്‍ DYFI ഗുണ്ടകള്‍ യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിക്കാന്‍ ഒരുങ്ങിയിരിക്കുന്നു എന്നറിഞ്ഞത് കൊണ്ട് പറയുകയാണ്, വരുന്ന മൂന്ന് ദിവസങ്ങളിലും ജില്ലയിലൂടെ നീളം സമാനതകളില്ലാത്ത പ്രതിഷേധങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് തെരുവില്‍ തന്നെ ഉണ്ടാകും. നേരിടാന്‍ ഒരുങ്ങിയിരുന്നോ DYFI കാരെ. നിങ്ങളുടെ അക്രമം കണ്ട് പിന്തിരിയുന്നവരെല്ലാം യൂത്ത് കോണ്‍ഗ്രസുകാര്‍. അത് ചിലപ്പോള്‍ നിങ്ങള്‍ക്കറിയില്ലായിരിക്കും. അതുകൊണ്ടൊന്നും ഓര്‍മ്മിപ്പിക്കാം. ക്വിറ്റിന്ത്യാ സമര കാലത്ത് സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് നേര്‍ക്ക് നേര്‍ സമരം ചെയ്ത നേതാക്കന്മാരുടെ പിന്‍മുറക്കാരാണ് ഞങ്ങള്‍.''

Latest Videos


ആലപ്പുഴ ജില്ലയിലെ നവകേരള സദസ് രണ്ടാം ദിവസം

ആലപ്പുഴ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ ആലപ്പുഴ ജില്ലയിലെ രണ്ടാം ദിനമായ ഇന്ന് അഞ്ച് പരിപാടികള്‍ നടക്കും. രാവിലെ ഒന്‍പതിന് കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രഭാത യോഗവും തുടര്‍ന്ന് പത്ര സമ്മേളനവും നടക്കും. രാവിലെ 11ന് എസ്.ഡി.വി സ്‌കൂള്‍ ഗ്രൗണ്ടില്‍ ആലപ്പുഴ മണ്ഡലത്തിലെ സദസ് നടക്കും. പകല്‍ മൂന്നു മണിക്ക് കപ്പക്കട ഈസ്റ്റ് വെനീസ് മൈതാനത്താണ് അമ്പലപ്പുഴ മണ്ഡലത്തിലെ സദസ്. വൈകിട്ട് 4:30ന് നെടുമുടി ഇന്ത്യന്‍ ഓയില്‍ പമ്പിനു സമീപമുള്ള വേദിയില്‍ കുട്ടനാട് നവ കേരള സദസില്‍ മുഖ്യമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും. ഹരിപ്പാട് മണ്ഡലത്തിലെ നവകേരള സദസിനായി ഹരിപ്പാട് ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നാലു മണിയോടെ മുഖ്യമന്ത്രി എത്തിച്ചേരും.

അരൂരില്‍ നവകേരള സദസിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ കൗണ്ടറുകള്‍ വഴി 7216 നിവേദനങ്ങളാണ് സ്വീകരിച്ചത്. ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കി. ആകെ 20 കൗണ്ടറുകളാണ് സജ്ജീകരിച്ചത്. സംശയങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി പ്രത്യേക ഹെല്‍പ് ഡെസ്‌ക്കുമുണ്ടായിരുന്നു. പകല്‍ 11 മണി മുതലാണ് പരാതികള്‍ സ്വീകരിച്ചു തുടങ്ങിയത്. മുഖ്യമന്ത്രി വേദി വിട്ടു പോയതിന് ശേഷവും ഇതിനുള്ള സൗകര്യമുണ്ടായിരുന്നെന്ന് സംഘാടകര്‍ അറിയിച്ചു.

കേരളത്തിന് താൽകാലിക ആശ്വാസം, കടമെടുക്കാന്‍ വഴി തുറന്നു; 2000 കോടി വായ്പയെടുക്കും 
 

click me!