തൃശൂരില എൽ ഡി എഫ് സഹകാരി യോഗത്തിൽ അപകീർത്തി പ്രസംഗം നടത്തിയെന്നാരോപിച്ചാണ് ബിജുവിന് അനിൽ അക്കര നോട്ടീസയച്ചത്
തൃശൂർ: സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എം പിയുമായ പി കെ ബിജുവിന് കോൺഗ്രസ് നേതാവ് അനിൽ അക്കരയുടെ വക്കീൽ നോട്ടീസ്. തൃശൂരില എൽ ഡി എഫ് സഹകാരി യോഗത്തിൽ അപകീർത്തി പ്രസംഗം നടത്തിയെന്നാരോപിച്ചാണ് ബിജുവിന് അനിൽ അക്കര നോട്ടീസയച്ചത്. പ്രസംഗത്തിന്‍റെ പേരിൽ പി കെ ബിജു പരസ്യമായി മാപ്പുപറയുകയും ഒരു ലക്ഷം രൂപാ നഷ്ടപരിഹാരം നൽകണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അടാട്ട് ബാങ്കിനെ വിഴുങ്ങിയെന്നും, അനിൽ അക്കര ലൈഫ് മിഷനിൽ വീട് മുടക്കി എന്നുമായിരുന്നു തൃശൂരില എൽ ഡി എഫ് സഹകാരി യോഗത്തിലെ പി കെ ബിജുവിന്‍റെ പരാമർശം.
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂന മർദം, ചക്രവാതച്ചുഴി; അടുത്ത 5 ദിവസം കേരളത്തിൽ മഴ, ജാഗ്രത മുന്നറിയിപ്പ്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടും ഇരുവരും തമ്മിൽ പരസ്യ വെല്ലുവിളികൾ നടത്തുന്നത് കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ടിരുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍ എം പി കൂടിയായ പി കെ.ബിജുവിന് പങ്കുണ്ടെന്ന് ആരോപിച്ച് ആദ്യം രംഗത്തെത്തിയത് അനില്‍ അക്കരയാണ്. കരുവന്നൂർ കേസിലെ പ്രതി സതീഷ് കുമാറിനെതിരായ ഇ ഡിയുടെ റിമാന്‍റ് റിപ്പോർട്ട് ചൂണ്ടികാട്ടിയാണ് അക്കര, ബിജുവിനെതിരെ രംഗത്തെത്തിയത്. ഇ ഡിയുടെ റിമാൻഡ് റിപ്പോര്‍ട്ടില്‍ ഒരു മുന്‍ എം പിക്കെതിരെ പരാമർശമുണ്ടായിരുന്നു. ഇത് പി കെ ബിജുവാണെന്നാണ് അനിൽ അക്കര ആരോപിച്ചത്. എന്നാൽ അനിൽ അക്കരയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് പി കെ ബിജു പറഞ്ഞത്. തനിക്കെതിരെ തെളിവുണ്ടങ്കിൽ അനിൽ മാധ്യമങ്ങൾക്ക് കൈമാറണമെന്നും ബിജു ആവശ്യപ്പെട്ടിരുന്നു. അതിനിടെ കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ പി കെ ബിജുവിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉടൻ നോട്ടീസ് അയക്കുമെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കേസിലെ മുഖ്യപ്രതി സതീഷ്കുമാറും പി കെ ബിജുവുമായി സാമ്പത്തിക ഇടപാട് നടന്നോ എന്നതിൽ ഇ ഡി പരിശോധന തുടങ്ങിയിട്ടുണ്ട്.