കൈക്കൂലി വാങ്ങിയ അഗളി താലൂക്ക് സര്‍വേയര്‍ വിജിലൻസ് പിടിയിലായി
പാലക്കാട്: ഭൂമി തരം മാറ്റത്തിന് റിപ്പോര്‍ട്ട് നൽകാൻ കൈക്കൂലി വാങ്ങിയ അഗളി താലൂക്ക് സര്‍വേയര്‍ വിജിലൻസ് പിടിയിലായി. അയ്യായിരം രൂപയാണ് ഇയാൾ കൈക്കൂലിയായി വാങ്ങിയത്. അഗളി മേലേ കണ്ടിയൂർ സ്വദേശിയുടെ കള്ളമല വില്ലേജിലെ ഭൂമി തരം മാറ്റത്തിനു റിപ്പോർട്ട് നൽകുന്നതിനായിരുന്നു അഗളി ട്രൈബൽ തലൂക്കിലെ സർവേയർ ഹസ്ക്കർ ഖാൻ കൈക്കൂലി ചോദിച്ചത്.
കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ വിവരം പാലക്കാട് വിജിലൻസിനെ അറിയിച്ചു. വിജിലൻസ് ഉത്തര മേഖല പൊലീസ് സുപ്രണ്ട് ശശിധരൻ ഐപിഎസിന്റെ നിർദേശപ്രകാരം പാലക്കാട് വിജിലൻസ് ഡിവൈഎസ്പി ഷംസുദീനും സംഘവും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഇന്നലെ വൈകിട്ട് 07.30ന് ഇയാൾ താമസിക്കുന്ന വാടക വീടിനു മുൻവശം വച്ച് കൈക്കൂലി വാങ്ങുന്ന സമയത്ത് ഇയാൾ കയ്യോടെ പിടിയിലാവുകയായിരുന്നു