ജനുവരി 16-നായിരുന്നു സംഭവം
പാലക്കാട്: പാലക്കാട് ശിരുവാണിയിൽ കടുവയെകൊന്ന സംഭവത്തിൽ പ്രതികൾ കീഴടങ്ങി. കടുവയെ വെടിവെച്ച് കൊന്ന് ഇറച്ചിയും നഖങ്ങളും ശേഖരിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ട് പേരാണ് മണ്ണാര്‍ക്കാട് വനംവകുപ്പിന് മുന്നില്‍ കീഴടങ്ങിയത്. പാലക്കയം അച്ചിലട്ടി സ്വദേശികളായ ആനക്കാട്ടുവയലില്‍ അജീഷ് (42), തേക്കിന്‍കാട്ടില്‍ ജോണി (48) എന്നിവരാണ് കീഴടങ്ങിയത്. ജനുവരി 16 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം