ആലപ്പുഴയിൽ ഷാപ്പ് മാനേജരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ

By Web TeamFirst Published Oct 24, 2024, 7:42 PM IST
Highlights

ചെത്ത് തൊഴിലാളിയായ പ്രതി ഷാപ്പിൽ കള്ള് കൊടുക്കാതെ പുറത്ത് വിൽക്കുന്നത് മാനേജർ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണം

ആലപ്പുഴ: ഷാപ്പ് മാനേജരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ. കുട്ടനാട് പുളിക്കുന്ന് മണത്തറ കള്ള് ഷാപ്പിലെ മാനേജരായിരുന്ന പുളിക്കുന്ന് വിത്തുവെട്ടിക്കൽ വീട്ടിൽ ജോസ് ജോസഫിനെ (56) വെട്ടി കൊലപ്പെടുത്തിയ കേസിലാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെക്ഷൻസ് ജഡ്ജി എസ് ഭാരതി ശിക്ഷ വിധിച്ചത്. പ്രതിയായ പുളിക്കുന്ന് പൂപ്പള്ളിച്ചിറ വീട്ടിൽ സി വിനോദ് (44) ഒരു ലക്ഷം രൂപ പിഴയും ജീവപര്യന്തം കഠിന തടവും അനുഭവിക്കണം.

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, കേരളത്തിൽ 2 ദിവസം അതിശക്ത മഴ; ഓറഞ്ച് അലർട്ട് വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചു

Latest Videos

ചെത്ത് തൊഴിലാളിയായ പ്രതി ഷാപ്പിൽ കള്ള് കൊടുക്കാതെ പുറത്ത് വിൽക്കുന്നത് മാനേജർ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണം. 2018 ജൂൺ 14 ന് പുളിക്കുന്ന് ഐ സി മുക്ക് ജംഗ്ഷന് സമീപം വൈകിട്ട് 6 മണിയോടെയാണ് കൊലപാതകം നടന്നത്. പുളിക്കുന്ന് പ`ലീസ് രജിസ്റ്റർ ചെയ്യത കേസ് അമ്പലപുഴ പൊലീസ് ഇൻസ്പെക്ടറായിരുന്ന വിജു വി നായരാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എസ് എ ശ്രീമോൻ, അഭിഭാഷകരായ നാരായൺ ജി അശോക് നായർ, ദീപ്തി എസ് കേശവ് എന്നിവർ ഹാജരായി. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!