മദ്യപിച്ച് വാഹനം ഓടിച്ചെന്ന സംശയത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചു

By Web TeamFirst Published Dec 31, 2023, 3:11 PM IST
Highlights

എന്നാൽ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ കുഴഞ്ഞുവീണു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ രക്ഷിക്കാനായില്ല.  

പത്തനംതിട്ട : വാഹന പരിശോധനയ്ക്കിടെ മദ്യപിച്ചുവെന്ന് സംശയം തോന്നി പൊലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ സ്‌റ്റേഷന് മുന്നില്‍ കുഴഞ്ഞു വീണു മരിച്ചു. പത്തനംതിട്ട അടൂർ കണ്ണങ്കോട് ചരിഞ്ഞ വിളയില്‍ ഷെരീഫ് ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മരിയ ഹോസ്പിറ്റലിന് സമീപം എസ്.ഐ എം. മനീഷിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടക്കുമ്പോള്‍ അതു വഴി സ്‌കൂട്ടറില്‍ വന്നതാണ് ഷെരീഫ്. പരിശോധനയ്ക്കായി വാഹനം കൈകാണിച്ച്‌ നിര്‍ത്തിയപ്പോള്‍ ഇയാള്‍ മദ്യപിച്ചുവെന്ന് സംശയം തോന്നുകയും പൊലീസ് ജീപ്പില്‍ സ്‌റ്റേഷനില്‍ കൂട്ടിക്കൊണ്ടു വരികയുമായിരുന്നു. സ്‌റ്റേഷനിലേക്ക് കയറുന്നതിന് മുന്നെ കുഴഞ്ഞു വീണു. ഉടന്‍ തന്നെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിെച്ചങ്കിലും മരിച്ചു.

വാട്സ്ആപ്പ് മെസേജിലും ഫോൺ ചെയ്ത് ഭാര്യയെ ശല്യം ചെയ്തെന്ന് ആരോപിച്ച് യുവാവിനെ ആക്രമിച്ചു, നാല് പേർ അറസ്റ്റിൽ

Latest Videos

പെരുവന്താനം പൊലീസ് സ്റ്റേഷനിലെ മൂന്ന് എസ് ഐമാര്‍ക്ക് സസ്പെൻഷൻ

പരാതിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ  പെരുവന്താനം പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുദ്യോഗസ്ഥർക്ക് സസ്പെന്‍ഷന്‍. മൂന്ന് എസ് ഐമാര്‍ക്കാണ് സസ്പെൻഷൻ. എസ് ഐ ബിജു, പി ജോർജ് ഗ്രേഡ് എസ്ഐ മാരായ സാലി പി, ബഷീര്‍ പി എച്ച് ഹനീഷ്, എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്. പരാതിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടി. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഐജി പുട്ട വിമാദിത്യയാണ് മൂന്ന് പേർക്കെതിരെയും നടപടിയെടുത്തത്. 

 

തിരുവനന്തപുരത്തെ പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന നിരീക്ഷണവുമായി പൊലീസ്

 

തിരുവനന്തപുരം: തിരുവനന്തപുരത്തെ പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന നിരീക്ഷണവുമായി പൊലീസ്. അനുമതിയില്ലാതെ പാര്‍ട്ടികള്‍ നടത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും പ്രധാന റോഡുകളിലെല്ലാം കര്‍ശന വാഹന പരിശോധനയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ആഘോഷങ്ങള്‍ക്ക് പൊലീസ് എതിരല്ലെന്നും മറ്റുള്ളവരുടെ ആഘോഷങ്ങളെ തടസപ്പെടുത്തി അലങ്കോലപ്പെടുത്താന്‍ അനുവദിക്കില്ലെന്നും അങ്ങനെ അതിരുവിട്ട ആഘോഷം നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും തിരുവനന്തപുരം ഡിസിപി നിധിന്‍ രാജ് പറഞ്ഞു. ആഘോഷം അതിരുവിട്ട് കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്കെതിരെ നിയമനടപടിയുണ്ടാകും. പുറത്ത് നടക്കുന്ന ഡിജെ പാര്‍ട്ടികള്‍ 12.30ഓടെ നിര്‍ത്താന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സിറ്റിയിലെ 18 പ്രധാന റോഡുകളിലും വാഹന പരിശോധനയുണ്ടാകും. മാനവീയം വീഥിയില്‍ ഉള്‍പ്പെടെ ആഘോഷങ്ങള്‍ക്ക് അനുമതിയുണ്ട്. ക്രമസമാധനം ഉറപ്പുവരുത്താന്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. മുന്‍കൂര്‍ അനുമതിയില്ലാതെ പാര്‍ട്ടി നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. ഇത്തരത്തില്‍ പാര്‍ട്ടി നടത്തുന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി

click me!