ആകെ 510 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 82 കൊവിഡ് പോസിറ്റീവ് കേസും രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആകെ 510 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.
ഇതില്‍ 117 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 136 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 216 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി.സിയിലും, 31 പേര്‍ ഫറോക്ക് എഫ്.എല്‍.ടി.സിയിലും രണ്ട് പേര്‍ മലപ്പുറത്തും, അഞ്ച് പേര്‍ കണ്ണൂരിലും, ഒരാള്‍ തിരുവനന്തപുരത്തും, ഒരാള്‍ എറണാകുളത്തും ഒരാള്‍ കാസര്‍കോടും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികള്‍, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി എഫ്.എല്‍.ടി.സിയിലും, ആറ് മലപ്പുറം സ്വദേശികളും രണ്ട് തൃശൂര്‍ സ്വദേശികളും ഒരു പത്തനംതിട്ട സ്വദേശിയും ഒരു കൊല്ലം സ്വദേശിയും രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും കണ്ണൂര്‍ സ്വദേശി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
undefined