സ്കൂട്ടറിൽ കറങ്ങി നടന്ന് വിൽപ്പന, 44കാരൻ അറസ്റ്റിൽ; പിടികൂടിയത് 15.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം

By Web Team  |  First Published Dec 4, 2024, 6:32 PM IST

കാട്ടാക്കട എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്


തിരുവനന്തപുരം: മലയിൻകീഴിൽ അനധികൃത മദ്യ വിൽപ്പന നടത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് സ്വദേശി രതീഷ് (44 വയസ്) ആണ് അറസ്റ്റിലായത്. 15.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും മദ്യവിൽപ്പന നടത്താൻ ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു.

കാട്ടാക്കട എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) എൻ ആർ രാജേഷിന്റെ നേതൃത്വത്തിലാണ് മദ്യം കണ്ടെടുത്തത്. പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ ഹർഷ കുമാർ, സതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ നിഷാന്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജി ശിവരാജ്, പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) ഡ്രൈവർ റീജു കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

Latest Videos

പിടിയിലായത് 5 വർഷം മുൻപ്, യുവാവിന് 12 വർഷം കഠിന തടവ്; 400 മില്ലിഗ്രാം എൽഎസ്ഡി സ്റ്റാമ്പ് കൈവശം വച്ച കേസിൽ വിധി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!