ശക്തമായ പനിയും ശരീരക്ഷീണവുമായിരുന്നു രോഗത്തിന്റെ തുടക്കം. വിവിധ ആശുപത്രികളിലായി 10 ലക്ഷത്തിൽ അധികം രൂപയോളം ചികിൽസക്കു മാത്രം ചെലവായി
അമ്പലപ്പുഴ: നാട്ടുകാരുടെ സഹായ ഹസ്തത്തിന് കാത്തിരിക്കാതെ രോഗത്തിന്റെ പിടിയിൽ നിന്ന് ബിജി യാത്രയായി. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡ് കളത്തിൽ അനീഷ് ജോസിന്റെ ഭാര്യ ബിജി സി വൈ (33) ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരണപ്പെട്ടത്. അക്യൂട്ട് ബി ലിംഫോ ബ്ലാസ്റ്റിക് ലുക്കീമിയ എന്ന രക്താർബുധമാണ് ബിജിക്ക് പിടിപെട്ടത്. ഉന്നത ബിരുധ ദാരിയായ യുവതി കഴിഞ്ഞ ഓഗസ്റ്റ് 12 മുതൽ ഡോ. വി പി ഗംഗാധരന്റെ ചികിൽസയിലായിരുന്നു.
ശക്തമായ പനിയും ശരീരക്ഷീണവുമായിരുന്നു രോഗത്തിന്റെ തുടക്കം. വിവിധ ആശുപത്രികളിലായി 10 ലക്ഷത്തിൽ അധികം രൂപയോളം ചികിൽസക്കു മാത്രം ചെലവായി. ഇതിനിടയിൽ അടിയന്തര ശസ്ത്രക്രീയ നടത്തണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. ഇതിനെ തുടർന്ന് നാട്ടുകാർ ചികിൽസക്കു പണം കണ്ടെത്താൻ ജീവൻ രക്ഷാസമിതി രൂപീകരിച്ചത്. പുന്നപ്ര തെക്ക് പഞ്ചായത്തിലെ 6, 7, 8, 9 വാർഡുകളിൽ ഒക്ടോബർ എട്ട് ഞായറാഴ്ച പൊതു പിരിവു നടത്താനിരിക്കുകയാണ് വേദനയുടെ ലോകത്ത് നിന്ന് ബിജി വേർപിരിഞ്ഞത്. ഇവർക്ക് രണ്ടാം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിയാണുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ ആലപ്പുഴയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വനിത ശിശു ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് ആരോഗ്യനില ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു എന്നതാണ്. കുമരകം ചൂളഭാഗം തൈത്തറ നിധീഷിന്റെ ഭാര്യ രജിത (34) ആണ് മരിച്ചത്. മണ്ണഞ്ചേരി പഞ്ചായത്ത് പൊന്നാട് പുത്തൻപുരവെളി വീട്ടിൽ രവി - പെണ്ണമ്മ ദമ്പതികളുടെ മകളാണ് രജിത. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രജിത മരിച്ചത്. കഴിഞ്ഞ 21 നാണ് വനിത ശിശു ആശുപത്രിയിൽ യുവതിയുടെ പ്രസവശസ്ത്രക്രിയ നടന്നത്. തുടർന്ന് ഗുരുതരാവസ്ഥയിലായ രജിതയെ മെഡിക്കൽ കോളേജിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. രണ്ടാമത്തെ പ്രസവത്തിനിടെയാണ് രജിതക്ക് ആരോഗ്യ പ്രശ്നം സങ്കീർണമായത്. രജിതയുടെ മരണത്തിന് കാരണം ശസ്ത്രക്രിയയിലെ പിഴവാണെന്നാണ് ബന്ധുക്കളുടെ പരാതി.
പ്രസവ ശസ്ത്രക്രിയക്ക് പിന്നാലെ ബോധം പോയി, യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ, പരാതി നൽകി