വീടിന്റെ അടുക്കള വാതില്‍ പെളിച്ച് പ്രതി അകത്ത് കയറി. തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന 73 കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
കൊല്ലം: കൊല്ലത്ത് വീട്ടിൽ അതിക്രമിച്ച് കയറി 73കാരിയെ പീഡിപ്പിച്ചത് മയക്കുമരുന്ന് കേസിലടക്കം പ്രതിയായ പടയപ്പ ജോയിയാണെന്ന് പൊലീസ്. സംഭവത്തിൽ തങ്കശ്ശേരി സ്വദേശിയായ പടയപ്പ ജോയി എന്ന് വിളിക്കുന്ന ജോസഫിനെ കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ലഹരിമരുന്ന് കേസുകളിൽ അടക്കം പ്രതിയാണെന്ന് കൊല്ലം പൊലീസ് പറയുന്നു.
വെള്ളിയാഴ്ച പുലർച്ചെ 5.30യോടെയാണ് വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ ജോസഫ് എത്തിയത്. വീടിന്റെ അടുക്കള വാതില്‍ പെളിച്ച് പ്രതി അകത്ത് കയറി. തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന 73 കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് വയോധിക രാവിലെ ആശുപത്രിയിൽ ചികിത്സ തേടി. വയോധികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം വെസ്റ്റ് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
മഫ്തിയിൽ തെരച്ചിൽ നടത്തിയ പൊലീസ് സംഘം ഇന്നലെ രാത്രിയോടെ പ്രതിയെ അറസ്റ്റ് ചെയ്തു. 33 കാരനായ ജോസഫ് വിവിധ ലഹരി മരുന്ന് കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ലഹരിക്ക് അടിമയാണെന്നും പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Read More : മരോട്ടിച്ചുവടിൽ യുവാവിന്‍റെ മൃതദേഹം; പ്രവീണിന്‍റെ ദേഹത്ത് ആഴത്തിൽ മുറിവുകൾ, അടുത്ത് പട്ടികയും വടിയും, ദുരൂഹത