പെട്ടിക്കട നടത്തുന്ന സോമനും സോമേഷും; പൊലീസിന്റെ മിന്നൽ പരിശോധന, പിടിച്ചത് 2000 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ

By Web TeamFirst Published Jun 3, 2024, 4:28 AM IST
Highlights

സ്കൂളുകൾ തുറക്കുന്നതിന്‍റെ ഭാഗമായി ഡാൻസാഫ് സംഘവും തിരുവല്ല പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് സോമനും സോമേഷും കുടുങ്ങിയത്.

തിരുവല്ല: പത്തനംതിട്ട വള്ളംകുളത്ത് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റ രണ്ട് പേർ പിടിയിൽ. തിരുവല്ല വള്ളംകുളം സ്വദേശി 70കാരനായ സോമൻ, 35കാരനായ സോമേഷ് എന്നിവരാണ് അറസ്റ്റിലായത്. വള്ളംകുളത്തെ ഇവരുടെ പെട്ടിക്കടയിലായിരുന്നു നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റിരുന്നത്. തിരുവല്ല പൊലീസ് നടത്തിയ പരിശോധനയിൽ 2000 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു.

സ്കൂളുകൾ തുറക്കുന്നതിന്‍റെ ഭാഗമായി ഡാൻസാഫ് സംഘവും തിരുവല്ല പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് സോമനും സോമേഷും കുടുങ്ങിയത്. വർഷങ്ങളായി ഇവർ ലഹരി വസ്തുക്കൾ വിറ്റ് വരുന്നതായി പൊലീസ് പറയുന്നു. പ്രധാനമായും സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായിരുന്നു ഇവ വിറ്റിരുന്നത്. സ്കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കുമെന്ന് തിരുവല്ല പൊലീസ് പറഞ്ഞു. 

Latest Videos

തേക്കടിയില്‍ പ്രത്യേക പൂജ; ജൂൺ ഒന്നിന് തന്നെ മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!