വ്യാജ ഒപ്പും സീലും ഉപയോ​ഗിച്ച് സഹകരണ ബാങ്കിലെ  2.5 കോടി രൂപ തട്ടിയെടുത്തു, ജീവനക്കാരന്റെ സ്വത്ത് കണ്ടുകെട്ടി

By Web TeamFirst Published Jul 9, 2024, 1:13 PM IST
Highlights

പതിനഞ്ചോളം പേരുടെ പണമാണ് അപഹരിച്ചത്. സഹകരണ വകുപ്പ് തലത്തില്‍നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തിരിമറി കണ്ടെത്തിയത്.

തൃശൂർ: തിരുവില്വാമല സര്‍വീസ് സഹകരണ ബാങ്കില്‍ ജീവനക്കാരന്‍ രണ്ടരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പിരിച്ചുവിട്ട ജീവനക്കാരന്റെയും ബന്ധുക്കളുടെയും സ്ഥാവര ജങ്കമ വസ്തുക്കള്‍ മുന്‍കൂറായി ബാങ്കിലേക്ക് കണ്ടുകെട്ടിയെന്ന് ബാങ്ക് അധികൃതര്‍. കഴിഞ്ഞ ജനുവരിയിലാണ് സംഭവം. ബാങ്കിലെ ഹെഡ് ക്ലര്‍ക്കായിരുന്ന തിരുവില്വാമല ചക്കച്ചന്‍കാട് കോട്ടാട്ടില്‍ സുനീഷ് ബന്ധുക്കളുടേയും പരിചയക്കാരുടേയും അയല്‍വാസികളുടേയും ഫിക്‌സ്ഡ് ഡിപ്പോസിറ്റുകള്‍ വ്യാജ ഒപ്പും രേഖയും ഉണ്ടാക്കി ബാങ്കില്‍നിന്ന് പലപ്പോഴായി പിന്‍വലിക്കുകയായിരുന്നു.

Read More... സീബ്രാലൈനിലൂടെ പോകുന്ന വിദ്യാര്‍ത്ഥികളെ ഇടിച്ചിട്ടശേഷം സ്വകാര്യ ബസ് ഡ്രൈവര്‍ ഇറങ്ങിയോടി; ദൃശ്യങ്ങൾ പുറത്ത്

Latest Videos

പതിനഞ്ചോളം പേരുടെ പണമാണ് അപഹരിച്ചത്. സഹകരണ വകുപ്പ് തലത്തില്‍നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തിരിമറി കണ്ടെത്തിയത്. സഹകരണ സംഘം തൃശൂര്‍ ജോ. രജിസ്ട്രാറിന്റെ ഉത്തരവുപ്രകാരമാണ് സ്വത്തുക്കള്‍ ജപ്തി ചെയ്തതെന്നും സുനീഷിനെതിരായ നിയമനടപടികള്‍ തുടര്‍ന്നുവരുന്നതായും ബാങ്ക് അധികൃതര്‍ അറിയിച്ചു.

Asianet News Live

click me!