മാട്ടൂൽ ഗവ ഹയർ സെക്കണ്ടറി സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ഒക്ടോബർ അഞ്ചിന് മുഖ്യമന്ത്രി നിർവ്വഹിക്കും
കണ്ണൂര്‍: മാട്ടൂൽ സിഎച്ച് മുഹമ്മദ്കോയ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പുതിയതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബർ അഞ്ച് ശനിയാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ഓൺലൈനായി നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും.
സ്കൂളിൽ നടക്കുന്ന ചടങ്ങിൽ എം വിജിൻ എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്യും. പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാകിരണം മിഷൻ പദ്ധതിയുടെ ഭാഗമായി കിഫ്ബി മുഖേന 3.90 കോടി രൂപയാണ് കെട്ടിട നിർമ്മാണത്തിന് അനുവദിച്ചത്.
മൂന്ന് നിലകളിലായി ആധുനിക നിലയിൽ നിർമ്മിച്ച കെട്ടിടത്തിന് 18 ക്ലാസ് മുറികളും, കോണിപ്പടി മുറികളും ഉണ്ട്. ഭിന്നശേഷിക്കാർക്കുള്ള ടോയ്ലറ്റ് അടക്കം എട്ട് ടോയ്ലറ്റുകളും മൂത്രപ്പുരകളും അടങ്ങിയ ടോയ്ലറ്റ് ബ്ലോക്കും ഒരുക്കി. മുറ്റം മണ്ണിട്ട് ഉയർത്തി 1800 ചതുരശ്ര അടിയിൽ ഇന്റർലോക്കും ചെയ്തിട്ടുണ്ട്.
കൊല്ലം എറണാകുളം റൂട്ടിൽ പുതിയ സ്പെഷൽ ട്രെയിൻ സർവീസ്; തിങ്കൾ മുതൽ വെള്ളി വരെ സർവീസ്