കൊവിഡ് 19: കോഴിക്കോട് 1622 പേര്‍ കൂടി നിരീക്ഷണത്തില്‍

By Web Team  |  First Published Jun 28, 2020, 6:55 PM IST

ആകെ 12,361 സ്രവ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 11,866 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 11,593 എണ്ണം നെഗറ്റീവ് ആണ്. 


കോഴിക്കോട്: ജില്ലയില്‍ ഇന്ന് പുതുതായി 1622 പേര്‍ കൂടി കൊവിഡ് നിരീക്ഷണത്തില്‍ വന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ജയശ്രീ. വി അറിയിച്ചു. ഇപ്പോള്‍ ആകെ 18,724 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 45,595 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി 43 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ വന്നു. ഇതോടെ മെഡിക്കല്‍ കോളേജില്‍ 114 പേരും ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ 54 പേരും ഉള്‍പ്പെടെ 168 പേര്‍ ആശുപത്രിയില്‍ നീരീക്ഷണത്തില്‍ ആണ്. 55 പേര്‍ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.  

Read more: കോഴിക്കോട് ജില്ലയില്‍ ഏഴ് പേര്‍ക്കു കൂടി കൊവിഡ്; രോഗബാധിതരില്‍ ഏഴ് വയസുകാരിയും

Latest Videos

undefined

ഇന്ന് 219 സ്രവ സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആകെ 12,361 സ്രവ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 11,866 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 11,593 എണ്ണം നെഗറ്റീവ് ആണ്. 495 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. 

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 10 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. 278 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. 1,110 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 4,210 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. 

Read more: ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 118 പേർക്ക്, 42 പേർക്ക് രോഗമുക്തി; 2000ത്തിലേറെ പേർ ചികിത്സയിൽ

click me!