'ഷമാസ് രക്ഷപെട്ടേനേ, ഡോക്ടർ പരിശോധിച്ചത് 2 മണിക്കൂർ കഴിഞ്ഞ്, ചികിത്സ വൈകി'; 11 കാരന്‍റെ മരണത്തിൽ കുടുംബം

By Web TeamFirst Published Feb 22, 2024, 12:20 AM IST
Highlights

വെളളിയാഴ്ച വൈകിട്ട് വീടിനടുത്തുള്ള കടയിൽ പോയി മടങ്ങുമ്പോൾ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ഷമാസിനെ ബൈക്ക് ഇടിച്ചത്.

കൊണ്ടോട്ടി: മലപ്പുറത്ത് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച പതിനൊന്നുകാരന്‍ ചികിത്സയ്ക്കിടെ മരിച്ചത് കൃത്യമായ പരിചരണം കിട്ടാതെയെന്ന് കുടുംബം. മലപ്പുറം കൊണ്ടോട്ടി മുണ്ടക്കുളം സ്വദേശി മുഹമ്മദ് ഷമാസാണ് വെള്ളിയാഴ്ച മരിച്ചത്. ചികിത്സ പിഴവ് കാണിച്ച് കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകി.

വെളളിയാഴ്ച വൈകിട്ട് വീടിനടുത്തുള്ള കടയിൽ പോയി മടങ്ങുമ്പോൾ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ഷമാസിനെ ബൈക്ക് ഇടിച്ചത്. ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആര് മണിയോടെ മാതൃശിശുകേന്ദ്രത്തിലെത്തിച്ച കുട്ടിയെ ഡോക്ടർ പരിശോധിച്ചത് പോലും രണ്ട് മണിക്കൂറിന് ശേഷമെന്ന് കുടുംബം ആരോപിക്കുന്നു. 

Latest Videos

ഇടിയുടെ ആഘാതത്തിൽ മകന്‍റെ വാരിയെല്ലുകൾ ഒടിഞ്ഞെന്നും ശ്വാസകോശത്തിനും പരിക്കേറ്റെന്നും തിരിച്ചറിഞ്ഞതും മണിക്കൂറുകൾ കഴിഞ്ഞാണെന്ന് ഷമാസിന്റെ ഉമ്മ ആമിനാബി ആരോപിച്ചു. ഓക്സിജൻ ലെവൽ താഴ്ന്നതും ബോധം നശിച്ചതും ആശുപത്രി അധികൃതർ ഗൗരവത്തിലെടുത്തില്ല. മുറിവേറ്റ് സഹോദരൻ വേദന കൊണ്ട് പിടഞ്ഞപ്പോൾ കാലുകൾ കെട്ടിയിടാനാണ് നഴ്സുമാർ പറഞ്ഞതെന്നും സഹോദരിയും ആരോപിക്കുന്നു. 

Read More : ടെസ്റ്റ് ഡ്രൈവിനിടെ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു; തലനാരിഴയ്ക്ക് രക്ഷപെടൽ, സംഭവം അടൂരിൽ

click me!