പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്‍റുകള്‍ കരുവാളിപ്പ്, ചര്‍മ്മത്തിലെ ചുളിവുകള്‍, മുഖത്തെ കറുത്ത പാടുകള്‍ എന്നിവ മാറ്റാനും മുഖകാന്തി കൂട്ടാനും സഹായിക്കും.
വെയിലേറ്റ് മുഖത്ത് കരുവാളിപ്പ് ഉണ്ടാകുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ഇത്തരം സൺ ടാൻ അഥവാ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്‍റുകള്‍ കരുവാളിപ്പ്, ചര്‍മ്മത്തിലെ ചുളിവുകള്‍, മുഖത്തെ കറുത്ത പാടുകള്‍ എന്നിവ മാറ്റാനും മുഖകാന്തി കൂട്ടാനും സഹായിക്കും.
ഇതിനായി ആദ്യം അര കപ്പ് പഴുത്ത പപ്പായ പള്‍പ്പിനൊപ്പം രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ തക്കാളി നീരും ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ ഈ പാക്ക് സഹായിക്കും. അതുപോലെ അര കപ്പ് പപ്പായയോടൊപ്പം അര ടീസ്പൂണ്‍ തേനും മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. ഇതും കരുവാളിപ്പ് മാറ്റാന്‍ സഹായിക്കുന്ന പാക്കാണ്.
പഴുത്ത പപ്പായയുടെ പള്‍പ്പിലേയ്ക്ക് കുറച്ച് ഓറഞ്ച് നീരും തേനും ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകളെ അകറ്റാനും കരുവാളിപ്പിനെ തടയാനും ചുളിവുകളെ അകറ്റാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും.
ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.
Also read: ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തിരിക്കുന്നോ? ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍...