'നഗ്നമായി സ്പെഷ്യല്‍ കുളി'; എന്നാല്‍ ഇനി സ്വിംവെയര്‍ നിര്‍ബന്ധം...

By Web Team  |  First Published Mar 17, 2023, 9:10 PM IST

കുളിക്കുമ്പോള്‍ അണിയുന്ന സ്വിംവെയര്‍ അണിയാമെങ്കിലും നഗ്നമായി ചെയ്യുന്നതാണത്രേ ഇതില്‍ ഏറ്റവും നല്ലത്. പക്ഷേ പലയിടങ്ങളിലും നഗ്നമായി കുളിക്കാൻ അനുമതിയില്ല. എന്നാല്‍ ലണ്ടനില്‍ പാര്‍ലമെന്‍റ് സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന പുരാതനമായ 'ടര്‍ക്കിഷ് ബാത്ത്' കേന്ദ്രത്തില്‍ ഇത് അനുവദനീയമായിരുന്നു.


'ടര്‍ക്കിഷ് ബാത്ത്' അഥവാ 'ഹമ്മാം' എന്ന് കേട്ടിട്ടുണ്ടോ? വളരെ സവിശേഷമായ രീതിയില്‍ വിസ്തരിച്ചുള്ളൊരു കുളിയാണിത്. സ്റ്റീം ബാത്ത് എന്നും പറയാം. ഒരുപാട് ആരോഗ്യഗുണങ്ങളുള്ള 'ടര്‍ക്കിഷ് ബാത്ത്' പങ്കാളികള്‍ക്ക് ഒരുമിച്ചും, അല്ലാതെ ഒരേ ലിംഗത്തില്‍ പെടുന്നവര്‍ക്ക് കൂട്ടമായും എല്ലാം ചെയ്യാവുന്നതാണ്. 

അറേബ്യൻ രാജ്യങ്ങളില്‍ നിന്നാണ് 'ടര്‍ക്കിഷ് ബാത്ത്' വന്നിട്ടുള്ളത്. ഇന്ന് ഇന്ത്യയിലടക്കം ലോകത്തിന്‍റെ പലയിടങ്ങളിലും ഈ സൗകര്യമുണ്ട്. ഇളം ചൂടുള്ള വായു, വിശദമായ മസാജ്, ഒടുവില്‍ തണുത്ത വെള്ളത്തില്‍ കുളിയും. ഇത്രയുമാണ്  'ടര്‍ക്കിഷ് ബാത്ത്'ല്‍ അടങ്ങിയിരിക്കുന്നത്. പതിനാറ് കടന്നവര്‍ക്കാണ് ഇതിന് വിവിധ കേന്ദ്രങ്ങളില്‍ അനുമതി ലഭിക്കുക.

Latest Videos

undefined

കുളിക്കുമ്പോള്‍ അണിയുന്ന സ്വിംവെയര്‍ അണിയാമെങ്കിലും നഗ്നമായി ചെയ്യുന്നതാണത്രേ ഇതില്‍ ഏറ്റവും നല്ലത്. പക്ഷേ പലയിടങ്ങളിലും നഗ്നമായി കുളിക്കാൻ അനുമതിയില്ല. എന്നാല്‍ ലണ്ടനില്‍ പാര്‍ലമെന്‍റ് സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന പുരാതനമായ 'ടര്‍ക്കിഷ് ബാത്ത്' കേന്ദ്രത്തില്‍ ഇത് അനുവദനീയമായിരുന്നു.

വളരെയധികം പ്രശസ്തമാണ് ലണ്ടനിലെ ഈ 'ടര്‍ക്കിഷ് ബാത്ത്' കേന്ദ്രം. എന്നാലിപ്പോള്‍ ഒരു പരാതിയെ തുടര്‍ന്ന് ഇവിടെ നഗ്നമായി കുളിക്കാനുള്ള അനുമതി താല്‍ക്കാലികമായി എടുത്തുകളഞ്ഞിരിക്കുകയാണ്. 

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ സെഷനുകളില്‍ തന്നെയാണ് നഗ്നമായി കുളിക്കാനാവുക. എങ്കില്‍പ്പോലും മോശം പെരുമാറ്റമുണ്ടായി എന്നൊരു പരാതി ലഭിച്ചിരിക്കുകയാണ് പൊലീസിന്. ഇതെത്തുടര്‍ന്നാണ് 'ടര്‍ക്കിഷ് ബാത്ത്' നടത്തുന്ന ഹറോഗേറ്റ് ബോറോ കൗണ്‍സിലിന്‍റെ നിര്‍ണായകമായ തീരുമാനം. 

ലണ്ടനിലെ അതിപ്രശസ്തമായ, ടൂറിസ്റ്റുകളെ ഏറെ ആകര്‍ഷിക്കുന്നൊരു കേന്ദ്രമായതിനാല്‍ തന്നെ ഈ തീരുമാനം വലിയ രീതിയിലാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. ഭംഗിയായി അലങ്കരിച്ച- ഏറെ സൗകര്യങ്ങളുള്ള, സമാധാനപരമായ അന്തരീക്ഷമാണ് ഇവിടെ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുള്ളത്. 'ടര്‍ക്കിഷ് ബാത്ത്' സന്ദര്‍ശകരുടെ മനസിനെ കൂടിയാണ് വൃത്തിയാക്കിയെടുക്കുന്നത് എന്നത് ഈ കേന്ദ്രത്തിന്‍റെ കാഴ്ചകളിലൂടെ തന്നെ വ്യക്തമാകുന്നതാണ്. 

Also Read:- കറണ്ട് വേണ്ട, വേറെ ചെലവുമില്ല; വീട്ടിലേക്ക് വെള്ളമെത്തിക്കാൻ കിടിലൻ സൂത്രം, വീഡിയോ...

 

click me!