എത്ര പെര്‍ഫ്യൂം പൂശിയാലും എത്ര തവണ കുളിച്ചാലും അമിതവിയര്‍പ്പും അസഹ്യമായ ഗന്ധവും പലരെയും വേട്ടയാടുന്നുണ്ടാകാം. ശരീര ദുർഗന്ധം ഉണ്ടാകാന്‍ പല കാരണങ്ങളും ഉണ്ട്. ഇത്തരത്തില്‍ വിയര്‍പ്പ് നാറ്റം അസഹ്യമാവുന്നതിന് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ചികിത്സ നേടുന്നതും നല്ലതാണ്.
വിയർക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചിലരാവട്ടെ വിയർക്കുന്നതിനൊപ്പം ദുർഗന്ധവും കൂടുതലാകും. പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ഇത്തരം ശരീര ദുർഗന്ധം. എത്ര പെര്‍ഫ്യൂം പൂശിയാലും എത്ര തവണ കുളിച്ചാലും അമിതവിയര്‍പ്പും അസഹ്യമായ ഗന്ധവും പലരെയും വേട്ടയാടുന്നുണ്ടാകാം. ശരീര ദുർഗന്ധം ഉണ്ടാകാന്‍ പല കാരണങ്ങളും ഉണ്ട്. ഇത്തരത്തില്‍ വിയര്‍പ്പ് നാറ്റം അസഹ്യമാവുന്നതിന് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ചികിത്സ നേടുന്നതും നല്ലതാണ്.
വിയർക്കുന്നത് ഒഴിവാക്കാനാകില്ലെങ്കിലും ശരീര ദുർഗന്ധം അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
undefined
ഒന്ന്...
റോസ് വാട്ടര്‍ ഒഴിച്ച് കുളിക്കുന്നത് ദുർഗന്ധം ഒഴിവാക്കാൻ നല്ലതാണ്. അതുപോലെ കക്ഷം, കഴുത്തിന്റെ ഭാഗം തുടങ്ങി അമിതമായ വിയര്‍പ്പ് ഉള്ളയിടത്ത് റോസാപ്പൂവില്‍ നിന്ന് നിര്‍മിച്ച ഫ്രഷ് റോസ് വാട്ടര്‍ പുരട്ടിക്കൊടുക്കാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. കൂടാതെ വെള്ളത്തില്‍ നാരങ്ങാനീരും റോസ് വാട്ടറും ചേര്‍ത്ത് കുളിക്കുന്നത് തലമുടിയിലെ ദുര്‍ഗന്ധം അകറ്റാനും സഹായിക്കും.
രണ്ട്...
മഞ്ഞള്‍ അരച്ച് ദേഹത്ത് പുരട്ടി കുളിക്കുക. ആഴ്ചയിലൊരു തവണയെങ്കിലും മഞ്ഞള്‍ തേച്ച് കുളി ശീലമാക്കിയാല്‍ വിയര്‍പ്പിന്‍റെ ഗന്ധം നിയന്ത്രിക്കാം.
മൂന്ന്...
ചന്ദനം അരച്ച് ശരീരത്തില്‍ പുരട്ടി കുളിക്കുന്നതും വിയര്‍പ്പിന്‍റെ ഗന്ധം പോകാന്‍ ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ വിയര്‍പ്പ് വലിച്ചെടുക്കുന്നതിനൊപ്പം ഫംഗസ് ബാധയ്ക്കുള്ള സാധ്യതയും കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
നാല്...
ബേക്കിംങ് സോഡ ശരീരദുര്‍ഗന്ധം അകറ്റാന്‍ വളരെ ഗുണം ചെയ്യും. അതിനാല്‍ ബേക്കിംങ് സോഡ പേസ്റ്റ് രൂപത്തിലാക്കി, ശരീരത്തില്‍ കൂടുതല്‍ വിയര്‍ക്കുന്ന ഭാഗങ്ങളില്‍ പുരട്ടുക.
അഞ്ച്...
ഒരു നാരങ്ങ പകുതിയായി മുറിച്ച് കക്ഷത്തിന്റെ ഭാഗത്ത് പുരട്ടുക. 10 മിനിറ്റിന് ശേഷം കഴുകി കളയാം.
ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.
Also Read: ശരീരത്തിലെ ഇരുണ്ട പാടുകള്‍ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ വഴികള്‍...