ഗര്‍ഭിണികള്‍ മുട്ടകഴിക്കുന്നത് കുട്ടികള്‍ക്ക് നല്ലത്

By Web Desk  |  First Published Oct 4, 2016, 4:31 AM IST

മുട്ടയുടെ ഉപയോഗം കൊളസ്‌ട്രോളിനു കാരണമാകുമെന്ന ചിന്ത മുട്ട കഴിക്കുന്നതില്‍ നിന്നു പലരേയും വിലക്കുന്നുണ്ട്. എന്നാല്‍ മുട്ട കഴിക്കേണ്ടതു ശരീരത്തിന് അത്യാവശ്യമാണെന്ന് പഠനം. പ്രത്യേകിച്ച് ഗര്‍ഭിണികള്‍.

കാരണം ഗര്‍ഭസ്ഥ ശിശുവിന്‍റെ വളര്‍ച്ചയ്ക്കു ഗര്‍ഭിണികള്‍ മുട്ട കഴിക്കണം. മുട്ടയിലുള്ള പോഷകങ്ങള്‍ കുഞ്ഞിന്‍റെ വളര്‍ച്ചയ്ക്കു സഹായകരമാണ്. കുഞ്ഞിന്‍റെ കേന്ദ്രനാഡിവ്യൂഹത്തിന്‍റെ വളര്‍ച്ചയ്ക്കു മുട്ടയുടെ ഉപയോഗം മികച്ച പോഷണം നല്‍കും. 

Latest Videos

ഗര്‍ഭസ്ഥ ശിശുവിന്‍റെ സ്‌പൈനല്‍കോഡ്, തലച്ചോര്‍ എന്നിവയുടെ വളര്‍ച്ചയ്ക്കും ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത് സഹായിക്കും എന്നാണ് റിപ്പോര്‍ട്ട്.

click me!